കൊ​ല്ല​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ; കൊ​ല​പാ​ത​ക​മെ​ന്ന് ബ​ന്ധു​ക്ക​ൾ
കൊ​ല്ല​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ; കൊ​ല​പാ​ത​ക​മെ​ന്ന് ബ​ന്ധു​ക്ക​ൾ
Monday, June 21, 2021 12:29 PM IST
കൊ​ല്ലം: ശാ​സ്താം​കോ​ട്ട​യ്ക്ക​ടു​ത്ത് ശാ​സ്തന​ട​യി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നി​ല​മേ​ൽ കൈ​തോ​ട് സ്വ​ദേ​ശി​നി വി​സ്മ​യ (24) ആ​ണ് മ​രി​ച്ച​ത്. സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ട​ർ​ന്നു​ള്ള കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരൺ ആണ് വിസ്മയയുടെ ഭർത്താവ്. ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ വ​ച്ച് മ​ർ​ദ്ദ​ന​മേ​റ്റെ​ന്നു കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സം വി​സ്മ​യ ബ​ന്ധു​ക്ക​ൾ​ക്ക് വാ​ട്ട്സ്ആ​പ്പ് സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ദൃ​ശ്യ​ങ്ങ​ളും ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ യു​വ​തി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് ബ​ന്ധു​ക്ക​ൾ വീ​ട്ടി​ൽ എ​ത്തു​ന്ന​തി​ന് മു​മ്പ് മൃ​ത​ദേ​ഹം ഇ​വി​ടെ​നി​ന്നും മാ​റ്റി​യെ​ന്നും യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. കൊ​ല്ലം റൂ​റ​ൽ എ​സ്പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.