സി​നി​മാ നി​യ​മ​ങ്ങ​ള്‍ പ​രി​ഷ്‌​ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര നീ​ക്ക​ത്തി​നെ​തി​രെ ഫെ​ഫ്ക
സി​നി​മാ നി​യ​മ​ങ്ങ​ള്‍ പ​രി​ഷ്‌​ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര നീ​ക്ക​ത്തി​നെ​തി​രെ ഫെ​ഫ്ക
Monday, June 21, 2021 1:10 PM IST
കൊ​ച്ചി: സി​നി​മാ നി​യ​മ​ങ്ങ​ള്‍ പ​രി​ഷ്‍​ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ മ​ല​യാ​ള സി​നി​മാ സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഫെ​ഫ്ക രം​ഗ​ത്ത്. ച​ല​ച്ചി​ത്ര​പ്ര​വ​ര്‍​ത്ത​ക​രു​ടെ സ്വാ​ത​ന്ത്ര്യ​ത്തെ പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​താ​ണ് പു​തി​യ ക​ര​ടെ​ന്നും തീ​രു​മാ​ന​ത്തി​ല്‍ നി​ന്നും കേ​ന്ദ്രം പി​ന്മാ​റ​ണ​മെ​ന്നും ഫെ​ഫ്കെ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ സി​നി​മാ നി​യ​മ​ങ്ങ​ള്‍ സ​മ​ഗ്ര​മാ​യി പ​രി​ഷ്‌​ക​രി​ക്കാ​നു​ള്ള നി​യ​മ​ത്തി​ന്‍റെ ക​ര​ട് ബി​ല്‍ ത​യാ​റാ​ക്കി യ​താ​യി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​ന്ദ്രം അ​റി​യി​ച്ച​ത്. സി​നി​മ​യു​ടെ വ്യാ​ജ പ​ക​ര്‍​പ്പു​ക​ള്‍​ക്ക് ത​ട​വ് ശി​ക്ഷ​യും പി​ഴ​യും ന​ല്‍​കു​ന്ന വി​ധ​ത്തി​ലാ​ണ് ബി​ല്ല്. സെ​ന്‍​സ​ര്‍ ചെ​യ്ത ചി​ത്ര​ങ്ങ​ള്‍ വീ​ണ്ടും പ​രി​ശോ​ധി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കാ​ന്‍ കേ​ന്ദ്ര​ത്തി​ന് അ​ധി​കാ​രം ന​ല്‍​കു​ന്ന​ത് കൂ​ടി​യാ​ണ് ബി​ല്ല്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.