ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ മ​ഴ​യു​ടെ ഇ​ന്നിം​ഗ്സ്; ഇ​ന്ന​ത്തെ ക​ളി ഉ​പേ​ക്ഷി​ച്ചു
ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ മ​ഴ​യു​ടെ ഇ​ന്നിം​ഗ്സ്; ഇ​ന്ന​ത്തെ ക​ളി ഉ​പേ​ക്ഷി​ച്ചു
Monday, June 21, 2021 8:23 PM IST
സ​താം​പ്ട​ണ്‍: ഐ​സി​സി ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ന​ത്തെ ക​ളി ഉ​പേ​ക്ഷി​ച്ചു. മ​ഴ​യെ തു​ട​ർ​ന്നാ​ണ് നാ​ലാം ദി​വ​സ​ത്തെ ക​ളി ഉ​പേ​ക്ഷി​ച്ച​ത്. ഇ​ന്ന് മ​ഴ​മൂ​ലം ഒ​റ്റ​പ്പ​ന്ത് പോ​ലും എ​റി​യാ​നാ​യി​ല്ല.

കെ​യ്ൻ ജ​മൈ​സ​ണി​ന്‍റെ മി​ന്നും ബൗ​ളിം​ഗി​നു മു​ന്നി​ൽ ത​ക​ർ​ന്ന ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 92.1 ഓ​വ​റി​ൽ 217ൽ ​അ​വ​സാ​നി​ച്ചി​രു​ന്നു. മ​റു​പ​ടി​ക്കി​റ​ങ്ങി​യ ന്യൂ​സി​ല​ൻ​ഡ് മൂ​ന്നാം​ദി​നം അ​വ​സാ​നി​ക്കു​ന്പോ​ൾ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 101 റ​ൺ​സ് എ​ടു​ത്തി​ട്ടു​ണ്ട്.

ടോം ​ലാ​ഥം (30), ഡെ​വോ​ൺ കോ​ൺ​വെ (54) എ​ന്നി​വ​രു​ടെ വി​ക്ക​റ്റാ​ണ് ന്യൂ​സി​ല​ൻ​ഡി​നു ന​ഷ്ട​പ്പെ​ട്ട​ത്. കെ​യ്ൻ വി​ല്യം​സ​ൺ (12 നോ​ട്ടൗ​ട്ട്), ടെ​യ്‌​ല​ർ (0 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.