വി​സ്മ​യ​യു​ടെ മ​ര​ണം: ഭ​ർ​ത്താ​വ് കി​ര​ൺ​കു​മാ​ർ അ​റ​സ്റ്റി​ൽ
വി​സ്മ​യ​യു​ടെ മ​ര​ണം: ഭ​ർ​ത്താ​വ് കി​ര​ൺ​കു​മാ​ർ അ​റ​സ്റ്റി​ൽ
Tuesday, June 22, 2021 11:31 AM IST
ശാ​സ്താം​കോ​ട്ട: കൊ​ല്ലം ശൂ​ര​നാ​ട്ടെ വി​സ്മ​യ മ​രി​ച്ച കേ​സി​ല്‍ ഭ​ര്‍​ത്താ​വ് കി​ര​ണ്‍ കു​മാ​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ​യാ​ണ് അ​സി​സ്റ്റ​ൻ​ഡ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ൾ ഇ​ന്‍​സ്പെ​ട​ര്‍ ആ​യ കി​ര​ണ്‍ കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന​ത്. സ്ത്രീ​പീ​ഡ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് രാ​വി​ലെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വി​സ്മ​യ(24)​യെ അ​മ്പ​ല​ത്തും​ഭാ​ഗ​ത്തെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍​കാ​ണ​പ്പെ​ട്ട​ത്. വീ​ടി​ന്‍റെ മു​ക​ള്‍ നി​ല​യി​ലെ ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങി​യ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട വി​സ്മ​യ​യെ ഭ​ർ​തൃ​വീ​ട്ടു​കാ​ർ ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്ന​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഉ​യ​ർ​ന്ന​തി​നാ​ൽ പി​ന്നീ​ട് പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് എ​ത്തി​ച്ചു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ വ​ച്ച് മ​ർ​ദ്ദ​ന​മേ​റ്റെ​ന്നു കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സം വി​സ്മ​യ ബ​ന്ധു​ക്ക​ൾ​ക്ക് വാ​ട്ട്സ്ആ​പ്പ് സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ദൃ​ശ്യ​ങ്ങ​ളും ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ യു​വ​തി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് ബ​ന്ധു​ക്ക​ൾ വീ​ട്ടി​ൽ എ​ത്തു​ന്ന​തി​ന് മു​മ്പ് മൃ​ത​ദേ​ഹം ഇ​വി​ടെ​നി​ന്നും മാ​റ്റി​യെ​ന്നും യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.