വി​സ്മ​യ​യു​ടെ മ​ര​ണം: ഭ​ർ​ത്താ​വ് കി​ര​ൺ​കു​മാ​റി​ന് സ​സ്പെ​ൻ​ഷ​ൻ
വി​സ്മ​യ​യു​ടെ മ​ര​ണം: ഭ​ർ​ത്താ​വ് കി​ര​ൺ​കു​മാ​റി​ന് സ​സ്പെ​ൻ​ഷ​ൻ
Tuesday, June 22, 2021 4:50 PM IST
കൊ​ല്ലം: ശാ​സ്താം​കോ​ട്ട​യി​ൽ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ വി​സ്മ​യ എ​ന്ന യു​വ​തി തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ കി​ര​ണ്‍​കു​മാ​റി​നെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി. അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യ കി​ര​ണി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​താ​യി ഗ​താ​ഗ​ത​മ​ന്ത്രി ആന്‍റണി രാജു അ​റി​യി​ച്ചു.

അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ആ​റ് മാ​സ​ത്തേ​ക്കാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ കി​ര​ണി​ന്‍റെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഗാ​ർ​ഹി​ക പീ​ഡ​നം ഉൾപ്പെടെയുള്ള വ​കു​പ്പു​ക​ൾ ചുമത്തിയാണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. കേ​സി​ൽ പ​ഴു​ത​ട​ച്ചു​ള​ള അ​ന്വേ​ഷ​ണ​മു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്റ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.