മ​ഴ ശ​മി​ച്ചു; സ​താം​പ്റ്റ​ണി​ൽ അ​ഞ്ചാം ദി​വ​സ​ത്തെ ക​ളി ആ​രം​ഭി​ച്ചു
മ​ഴ ശ​മി​ച്ചു; സ​താം​പ്റ്റ​ണി​ൽ അ​ഞ്ചാം ദി​വ​സ​ത്തെ ക​ളി ആ​രം​ഭി​ച്ചു
Tuesday, June 22, 2021 5:14 PM IST
സ​താം​പ്റ്റ​ൺ: ഐ​സി​സി ലോ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ന്‍റെ അ​ഞ്ചാം ദി​വ​സ​ത്തെ ക​ളി ആ​രം​ഭി​ച്ചു. മ​ഴ മൂ​ലം ഒ​രു മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് മ​ത്സ​രം തു​ട​ങ്ങി​യ​ത്. അ​ഞ്ചാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ന്യൂ​സി​ല​ൻ​ഡ് ഇ​പ്പോ​ൾ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 117 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. കെ​യ്ൻ വി​ല്യം​സ​ണും(14), റോ​സ് ടെ​യ്‌​ല​റും(11) ആ​ണ് ക്രീ​സി​ൽ.

മ​ത്സ​ര​ത്തി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 92.1 ഓ​വ​റി​ൽ 217 റ​ണ്‍​സി​നു പു​റ​ത്താ​യി​രു​ന്നു. തു​ട​ർ​ന്ന് ക്രീ​സി​ലെ​ത്തി​യ ന്യൂ​സി​ല​ൻ​ഡ് മൂ​ന്നാം ദി​നം അ​വ​സാ​നി​ക്കു​ന്പോ​ൾ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 101 റ​ണ്‍​സ് എ​ടു​ത്തി​രു​ന്നു. മ​ഴ​യെ​ത്തു​ട​ർ​ന്ന് ഒ​രു പ​ന്ത് പോ​ലും എ​റി​യാ​നാ​കാ​തെ നാ​ലാം ദി​നം ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ ദി​ന​വും പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ആ​ദ്യ നാ​ലു ദി​നം ആ​കെ ക​ളി ന​ട​ന്ന​ത് 141.2 ഓ​വ​ർ മാ​ത്ര​മാ​ണ്. ഒ​രു റി​സ​ർ​വ് ദി​വ​സം കൂ​ടി ബാ​ക്കി​യു​ണ്ടെ​ങ്കി​ലും ജേ​താ​ക്ക​ളെ ക​ണ്ടെ​ത്തു​ക പ്ര​യാ​സ​ക​ര​മാ​യി​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.