മെ​ഡി​ക്ക​ൽ ക്ലാ​സു​ക​ൾ ജൂ​ലൈ ഒ​ന്ന് മു​ത​ൽ; കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ക്സി​ൻ ഉ​ട​ൻ
മെ​ഡി​ക്ക​ൽ ക്ലാ​സു​ക​ൾ ജൂ​ലൈ ഒ​ന്ന് മു​ത​ൽ; കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ക്സി​ൻ ഉ​ട​ൻ
Tuesday, June 22, 2021 6:46 PM IST
തി​രു​വ​ന​ന്ത​പു​രം: ജൂ​ലൈ ഒ​ന്ന് മു​ത​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. അ​വ​രു​ടെ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ക്സി​നേ​ഷ​നും പൂ​ർ​ത്തി​യാ​ക്കി കോ​ളേ​ജു​ക​ൾ തു​റ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ഇ​തി​നാ​യി 18 മു​ത​ൽ 21 വ​രെ​യു​ള്ള​വ​ർ​ക്ക് പ്ര​ത്യേ​ക ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. സ്കൂ​ളു​ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ വാ​ക്സി​നേ​ഷ​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ചി​ട്ട​പ്പെ​ടു​ത്തി. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലെ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ക്സി​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​ത്ത​വ​രെ ക​ണ്ടെ​ത്തി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി വ​രി​ക​യാ​ണ്. കൊ​വാ​ക്സി​ന്‍റെ പു​തി​യ സ്റ്റോ​ക്ക് ല​ഭ്യ​മാ​യ​തോ​ടെ റ​ണ്ടാം ഡോ​സ് വേ​ണ്ട​വ​ർ​ക്ക് അ​തു ന​ൽ​കാ​നാ​വും.

കു​ട്ടി​ക​ളു​ടെ വാ​ക്സി​നും വ​രും മാ​സ​ങ്ങ​ളി​ൽ എ​ത്തും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.