"എ​ല്ലാ ക​ള്ള​ന്മാ​രു​ടെ​യും പേ​രി​നൊ​പ്പം മോ​ദി' എ​ന്ന പ​രാ​മ​ർ​ശം: രാ​ഹു​ൽ സൂ​റ​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി
"എ​ല്ലാ ക​ള്ള​ന്മാ​രു​ടെ​യും പേ​രി​നൊ​പ്പം മോ​ദി' എ​ന്ന പ​രാ​മ​ർ​ശം: രാ​ഹു​ൽ സൂ​റ​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി
Thursday, June 24, 2021 11:21 AM IST
സൂ​റ​ത്ത്: മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ക്കു​ന്ന കേ​സി​ലാ​ണ് രാ​ഹു​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്.

"എ​ല്ലാ ക​ള്ള​ന്മാ​രു​ടെ​യും പേ​രി​നൊ​പ്പം മോ​ദി എ​ന്നു​ള്ള​ത് എ​ന്തു​കൊ​ണ്ടാ​ണ്' എ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ ചോ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് കേ​സ്. ക​ര്‍​ണാ​ട​ക​യി​ലെ കോ​ലാ​റി​ല്‍ 2019 ഏ​പ്രി​ല്‍ 13ന് ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ രാ​ഹു​ല്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​മാ​ണ് കേ​സി​ന് ആ​ധാ​രം.

നീ​ര​വ് മോ​ദി, ല​ളി​ത് മോ​ദി, ന​രേ​ന്ദ്ര മോ​ദി .. ഇ​വ​രു​ടെ​യെ​ല്ലാം പേ​രി​നൊ​പ്പം മോ​ദി വ​ന്ന​ത് എ​ങ്ങ​നെ​യാ​ണ്. എ​ല്ലാ ക​ള്ള​ന്മാ​രു​ടെ​യും പേ​രി​നൊ​പ്പം മോ​ദി എ​ങ്ങ​നെ വ​ന്നു- എ​ന്ന് രാ​ഹു​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ ചോ​ദി​ച്ചി​രു​ന്നു​വെ​ന്ന് വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ടു ചെ​യ്യു​ന്നു.

വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ന് പി​ന്നാ​ലെ സൂ​റ​ത്ത് വെ​സ്റ്റ് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗം പൂ​ര്‍​ണേ​ഷ് മോ​ദി​യാ​ണ് രാ​ഹു​ലി​നെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍​ ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.