വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ലെ മെ​ല്ലെപ്പോ​ക്ക് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു: സോ​ണി​യ ഗാ​ന്ധി
വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ലെ മെ​ല്ലെപ്പോ​ക്ക് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു: സോ​ണി​യ ഗാ​ന്ധി
Thursday, June 24, 2021 1:32 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ മെ​ല്ലെ​പ്പോ​ക്ക് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. മൂ​ന്നാം​ ത​രം​ഗം നേ​രി​ടാ​ന്‍ ത​യാ​റെ​ടു​ക്ക​ണം. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സോ​ണി​യ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ​യും എ​ഐ​സി​സി​യു​ടെ ചു​മ​ത​ല​യു​ള്ള​വ​രു​ടെ​യും ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സോ​ണി​യ ഗാ​ന്ധി. വാ​ക്സി​നേ​ഷ​ന്‍റെ പ്ര​തി​ദി​ന നി​ര​ക്ക് മൂ​ന്നി​ര​ട്ടി​യാ​യി കൂ​ട്ടാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ മേ​ൽ സ​മ്മ​ർ​ദ​നം ചൊ​ലു​ത്ത​ണം. എ​ങ്കി​ൽ ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ 75 ശ​ത​മാ​നം ആ​ളു​ക​ൾ​ക്കെ​ങ്കി​ലും വാ​ക്സി​ൻ ല​ഭി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ പ​റ​ഞ്ഞു.

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യാ​ഴാ​ഴ്ച പു​റ​ത്തു​വി​ട്ട ക​ണ​ക്കു​പ്ര​കാ​രം രാ​ജ്യ​ത്ത് 30,16,26,028 ഡോ​സ് വാ​ക്സി​നാ​ണ് ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.