അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ കാ​ർ അ​ഴീ​ക്കോ​ട്ടെ പൂ​ട്ടി​യ ക​പ്പ​ൽ പൊ​ളി ശാ​ല​യി​ൽ ക​ണ്ടെ​ത്തി
അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ കാ​ർ അ​ഴീ​ക്കോ​ട്ടെ പൂ​ട്ടി​യ ക​പ്പ​ൽ പൊ​ളി ശാ​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, June 24, 2021 1:49 PM IST
ക​ണ്ണൂ​ർ: സ്വ​ർ​ണ​ക്ക​ട​ത്ത് ക്വ​ട്ടേ​ഷ​ൻ ത​ല​വ​ൻ അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ കാ​ർ അ​ഴീ​ക്കോ​ട്ടെ പൂ​ട്ടി​യ ക​പ്പ​ൽ പൊ​ളി ശാ​ല​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ. സ്വ​ർ​ണ്ണ​ക്ക​ട​ത്ത് അ​പ​ക​ട സ​മ​യ​ത്ത് ഈ ​കാ​ർ ക​രി​പ്പൂ​രി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി തെ​ളി​ഞ്ഞി​രു​ന്നു. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ ക്വ​ട്ടേ​ഷ​ൻ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണി​ത്. ഒ​ളി​വി​ലു​ള്ള അ​ർ​ജു​ന്‍റെ വീ​ട്ടി​ൽ ബു​ധ​നാ​ഴ്ച ക​സ്റ്റം​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

സ്വ​ർ​ണ​ക്ക​ട​ത്ത് ക്വ​ട്ടേ​ഷ​ൻ ബ​ന്ധം വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ർ​ജു​ൻ ആ​യ​ങ്കി, ആ​കാ​ശ് തി​ല്ല​ങ്കേ​രി എ​ന്നി​വ​രെ ത​ള്ളാ​ൻ സി​പി​എം തീ​രു​മാ​നി​ച്ചു. സി​പി​എം രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​ന് വേ​ണ്ടി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോം ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യ എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ആ ​രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ വേ​ല ന​ട​ത്താ​ൻ ഒ​രു ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ​യും ഏ​ൽ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലു​ള്ള ഒ​രാ​ളെ​യും പാ​ർ​ട്ടി സൈ​ബ​ർ പ്ര​വ​ർ​ത്ത​നം ഏ​ൽ​പ്പി​ച്ചി​ട്ടി​ല്ല. ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ പെ​ട്ട ഒ​രൊ​റ്റ​യാ​ൾ​ക്കും സി​പി​എ​മ്മി​ന്‍റെ സം​ര​ക്ഷ​ണം ഉ​ണ്ടാ​വി​ല്ലെ​ന്നും എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.