ഓ​പ്പ​റേ​ഷ​ൻ "പൊ​ട്ടി​ക്ക​ൽ' ഫോ​ൺ നി​ർ​ദേ​ശം; സ്വ​ർ​ണ​ക്ക​ട​ത്തി​ന് പ​ദ്ധ​തി​യി​ടു​ന്ന ശ​ബ്ദ​രേ​ഖ പു​റ​ത്ത്
ഓ​പ്പ​റേ​ഷ​ൻ "പൊ​ട്ടി​ക്ക​ൽ' ഫോ​ൺ നി​ർ​ദേ​ശം; സ്വ​ർ​ണ​ക്ക​ട​ത്തി​ന് പ​ദ്ധ​തി​യി​ടു​ന്ന ശ​ബ്ദ​രേ​ഖ പു​റ​ത്ത്
Friday, June 25, 2021 12:03 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ വെ​ളി​വാ​ക്കു​ന്ന ശ​ബ്ദ​രേ​ഖ പു​റ​ത്ത്. ദു​ബാ​യി​യി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് ക​ട​ത്തി​യ സ്വ​ർ​ണം കൊ​ള്ള​യ​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ത്ത​ല​വ​ന്‍റെ നി​ർ​ദേ​ശ​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്താ​യി​രി​ക്കു​ന്ന​ത്. സം​ഘ​ത്ത​ല​വ​ൻ സ​ക്കീ​ർ എ​ന്ന​യാ​ളോ​ടും അ​ർ​ജു​ൻ ആ​യ​ങ്കി​ക്കും ന​ൽ​കി​യ ഫോ​ൺ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് പു​റ​ത്താ​യി​രി​ക്കു​ന്ന​ത്. വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ണ്ടാ​ക്കി അ​തി​ലൂ​ടെ കൈ​മാ​റി​യ ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ശ​ബ്ദ​രേ​ഖ ഇ​ങ്ങ​നെ

""സ​ക്കീ​ർ​ക്കാ...​ന​സീ​റി​നോ​ട് ഒ​കെ പ​റ​യു​ക, ആ​രു പ​റ​ഞ്ഞാ​ലും സ്വ​ർ​ണം കൊ​ടു​ക്കാം എ​ന്ന് പ​റ​യു​ക സാ​ധ​നം കി​ട്ടി​ക്ക​ഴി​ഞ്ഞ് എ​യ​ർ​പോ​ർ​ടി​ൽ ക​യ​റി​യാ​ലു​ട​ൻ ഫ​സ​ലി​നെ വി​ളി​ക്ക​ണം. ത​ര​ണ്ട​ത് ഫ​സ​ലാ​ണ്, അ​ന്നോ പി​റ്റേ​ന്നോ ക​ണ്ണൂ​രി​ലേ​ക്ക് അ​യ​ക്കും. അ​വി​ടെ എ​ല്ലാം റെ​ഡി​യാ​ക്കി​യി​ട്ടു​ണ്ട്. ഫ​സ​ൽ ദു​ബാ​യി​യി​ൽ ത​ന്നെ ഉ​ള്ള ആ​ളാ​ണ്. നി​ങ്ങ​ളെ നേ​രി​ട്ട് വ​ന്ന് കാ​ണും കൂ​ട്ടി കൊ​ണ്ടു​പോ​കും. ഫ​സ​ലി​നെ​യാ​ണ് വി​ളി​ക്കേ​ണ്ട​ത്. ഫോ​ൺ ഓ​ണാ​ക്കി ത​ന്നെ വെ​ക്ക​ണം. ഞാ​ൻ വി​ളി​ച്ചാ​ലും അ​ർ​ജു​ൻ ഫ​സ​ൽ വി​ളി​ച്ചാ​ലും ഫോ​ൺ എ​ടു​ക്ക​ണം. ഗോ​ൾ​ഡ് ടീ​മി​ന്‍റെ അ​ടു​ത്തു പോ​കു​ന്ന​തി​നു മു​ൻ​പ് മെ​സേ​ജ് ചെ​യ്യു​ക. അ​വ​ർ വി​ളി​ക്കും, രാ​ത്രി​ക്ക് ടി​ക്ക​റ്റ് ക​ൺ​ഫേം ആ​കു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് ഇ​ന്ന് സാ​ധ​നം അ​ടി​ക്കേ​ണ്ട, റെ​ഡി​ഫു​ൾ ഓ​ൺ ആ​യി​രി​ക്കു​ക റെ​ഡി​യാ​യി​ട്ട് നി​ന്നോ, എ​യ​ർ​പോ​ർ​ടി​ൽ എ​ത്തി​യാ​ൽ ഫ​സ​ലി​നെ വി​ളി​ക്കു​ക, ഫ​സ​ലി​ന് സാ​ധ​നം കൊ​ടു​ക്കു​ക എ​ന്നേ​യോ അ​ർ​ജു​ൻ ആ​യ​ങ്കി​യേ​യോ വി​വ​രം അ​റി​യി​ക്കു​ക. ഗോ​ൾ​ഡി​ന്‍റെ പാ​ർ​ട്ടീ​ന്‍റെ അ​ടു​ത്ത​ള്ള​പ്പോ ന​മ്മ​ളെ കോ​ൺ​ടാ​ക്ട് ചെ​യ്യ​രു​ത് ഗെ​യിം ഫൗ​ൾ ആ​വും. ഒ​കെ. ആ​രു വി​ളി​ച്ചാ​ലും ഒ​കെ പ​റ​യു​ക ന​സീ​ർ പ​റ​ഞ്ഞാ​ൽ ത​രാ​ന്ന് പ​റ​യു​ക. ന​സീ​ർ "പൊ​ട്ടി​ക്കാ​ൻ' നി​ൽ​ക്കു​ന്ന ആ​ൾ ആ​ണ്. ന​സീ​റി​നെ "പൊ​ട്ടി​ച്ചാ​ണ്" ന​മ്മ​ൾ പോ​കു​ന്ന​ത്. മ​ഹ​മൂ​ദ് പ​റ​യു​മ്പോ​ഴും ഓ​കെ പ​റ​യു​ക. ഓ​കെ ഓ​കെ എ​ന്നു മാ​ത്രം പ​റ​യു​ക.

എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ കു​റി​ച്ചു​ള്ള സം​ഘ​ത്ത​ല​വ​ന്‍റെ നി​ർ​ദേ​ശം: ""ന​സീ​ർ വി​ളി​ക്കും സാ​ധ​നം ത​ന്നേ എ​ന്നു പ​റ​യും. അ​പ്പോ ആ ​എ​ന്നു പ​റ​ഞ്ഞേ​ക്കൂ.. ആ​രു വി​ളി​ച്ചാ​ലും ആ ​എ​ന്നു പ​റ​യ​ണം. എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യാ​ൽ ഫ​സ​ലി​നെ മാ​ത്ര​മേ വി​ളി​ക്കാ​വൂ എ​ന്നാ​ലേ ന​മ്മ​ളു​ടെ കൈ​യി​ൽ കി​ട്ടൂ. വേ​റെ റി​സ്ക് ഒ​ന്നും ഇ​ല്ല. നി​ങ്ങ​ൾ എ​യ​ർ പോ​ർ​ട്ടി​ൽ എ​ത്തി​യാ​ൽ മ​തി. അ​ർ​ജു​ൻ എ​ല്ലാം സെ​റ്റ് ചെ​യ്തി​ട്ടു​ണ്ട് നി​ങ്ങ​ളു​ടെ താ​മ​സ​വും ഭ​ക്ഷ​ണ​വും വൈ​കി​ട്ട​ത്തെ ക​ള്ളും .വി​ഐ​പി സെ​റ്റ​പ് കി​ട്ടും, ന​ല്ലൊ​രു എ​മൗ​ണ്ടും കൈ​യി​ൽ വ​ച്ചു ത​രും. ആ​യ​ങ്കീ ബാ​ക്കി നീ ​പ​റ​ഞ്ഞു കൊ​ടു​ത്തോ''.


അ​തേ​സ​മ​യം, ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് സ്വ​ര്‍​ണം പി​ടി​ച്ച കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​വാ​ൻ അ​ർ​ജു​ന് ക​സ്റ്റം​സ് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ജൂ​ണ്‍ 28ന് ​ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് ഷെ​ഫീ​ഖു​മാ​യി അ​ര്‍​ജു​ന് ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ക​സ്റ്റം​സ് പ​റ​യു​ന്ന​ത്. ‌

ഷെ​ഫീ​ഖ് അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ നി​ര​വ​ധി ത​വ​ണ വി​ളി​ച്ച​തി​ന്‍റെ രേ​ഖ​ക​ളും ക​സ്റ്റം​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഷ​ഫീ​ഖി​നെ അ​വ​സാ​ന​മാ​യി വി​ളി​ച്ച​ത് അ​ര്‍​ജു​നാ​യി​രു​ന്നു. ഷ​ഫീ​ഖ് വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ല്‍​വെ​ച്ച് ക​സ്റ്റം​സ് പി​ടി​യി​ലാ​യ വി​വ​രം അ​റി​ഞ്ഞ​യു​ട​ന്‍ അ​ര്‍​ജു​ന്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​ക്കി ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.