രാ​ജ്യ​ദ്രോ​ഹ കേ​സ്: അ​യി​ഷ സു​ല്‍​ത്താ​ന​യ്ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം
രാ​ജ്യ​ദ്രോ​ഹ കേ​സ്: അ​യി​ഷ സു​ല്‍​ത്താ​ന​യ്ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം
Friday, June 25, 2021 11:49 AM IST
കൊ​ച്ചി: രാ​ജ്യ​ദ്രോ​ഹ കേ​സി​ല്‍ ല​ക്ഷ​ദ്വീ​പ് പോ​ലീ​സ് കേ​സെ​ടു​ത്ത ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക അ​യി​ഷ സു​ല്‍​ത്താ​ന​യ്ക്കു മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു. വെ​ള്ളി​യാ​ഴ്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണു ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

നേ​ര​ത്തെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി അ​യി​ഷ​യോ​ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നും അ​റ​സ്റ്റ് ചെ​യ്താ​ല്‍ ജാ​മ്യം ന​ല്‍​കാ​ന്‍ പോ​ലീ​സി​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നു മൂ​ന്നു ദി​വ​സം മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണു അ​യി​ഷ​യെ ല​ക്ഷ​ദ്വീ​പ് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​ത്. ത​നി​ക്ക് നീ​തി ല​ഭി​ച്ചെ​ന്നു മു​ന്‍​കൂ​ര്‍ ജാ​മ്യം ല​ഭി​ച്ച അ​യി​ഷ ഒ​രു വാ​ര്‍​ത്താ ചാ​ന​ലി​നോ​ട് വ്യ​ക്ത​മാ​ക്കി.

ചാ​ന​ലി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ല​ക്ഷ​ദ്വീ​പി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ബ​യോ വെ​പ്പ​ണ്‍ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് അ​യി​ഷ പ​റ​ഞ്ഞെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി ന​ല്‍​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു രാ​ജ്യ​ദ്രോ​ഹ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

അ​തി​നി​ടെ, ല​ക്ഷ​ദ്വീ​പ് ചെ​റി​യം ദ്വീ​പി​ലെ ഷെ​ഡു​ക​ള്‍ പൊ​ളി​ച്ചു​നീ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ നോ​ട്ടീ​സ് ന​ല്‍​കി. ഏ​ഴ് ദി​വ​സ​ത്തി​ന​കം ഷെ​ഡു​ക​ള്‍ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​ണു നോ​ട്ടീ​സ്. തേ​ങ്ങ​യും മ​റ്റും ഉ​ണ​ങ്ങു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഷെ​ഡു​ക​ളാ​ണു പൊ​ളി​ച്ചു​നീ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ആ​ള്‍ താ​മ​സ​മി​ല്ലാ​ത്ത ദ്വീ​പാ​ണ് ചെ​റി​യം ദ്വീ​പ്. നേ​ര​ത്തെ പ​ല ഹാ​ര്‍​ബ​റു​ക​ളി​ലും ഏ​താ​നും ഷെ​ഡു​ക​ള്‍ പൊ​ളി​ച്ചു​നീ​ക്ക​യ​ത് വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നും കാ​ര​ണ​മാ​യി​രു​ന്നു. അ​ന​ധി​കൃ​ത​മാ​യി നി​ര്‍​മി​ച്ച ഷെ​ഡു​ക​ളാ​ണ് പൊ​ളി​ച്ചു​നീ​ക്കി​യ​തെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​ര്‍ വി​ശ​ദീ​ക​രി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.