ശ​ശീ​ന്ദ്ര​ന് കു​രു​ക്ക് മു​റു​കു​ന്നു; ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ കാ​ണും
ശ​ശീ​ന്ദ്ര​ന് കു​രു​ക്ക് മു​റു​കു​ന്നു; ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ കാ​ണും
Wednesday, July 21, 2021 10:22 AM IST
തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​പീ​ഡ​ന പ​രാ​തി ഒ​തു​ക്കാ​ൻ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു​വെ​ന്ന വി​വാ​ദ​ത്തി​ൽ വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍റെ രാ​ജി​ക്ക് സ​മ്മ​ർ​ദ്ദ​മേ​റു​ന്നു. വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്താ​ൻ പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു. വ്യാ​ഴാ​ഴ്ച തു​ട​ങ്ങാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ്യ​ദി​നം ത​ന്നെ പ്ര​തി​പ​ക്ഷം വി​ഷ​യം ഉ​യ​ർ​ത്തും.

നി​യ​മ​സ​ഭാ സ​മ്മേ​ള​നം തു​ട​ങ്ങാ​നി​രി​ക്കേ സ്ത്രീ​പീ​ഡ​ന പ​രാ​തി ഒ​തു​ക്കാ​ൻ മ​ന്ത്രി ഇ​ട​പെ​ട്ടു​വെ​ന്ന​താ​ണ് എ​ൽ​ഡി​എ​ഫി​നെ കു​ഴ​യ്ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ൽ സി​പി​എം ഇ​തു​വ​രെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​ന്ന് നേ​താ​ക്ക​ൾ കൂ​ടി​യാ​ലോ​ചി​ച്ച് നി​ല​പാ​ട് പ​റ​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​തി​നി​ടെ കോ​ഴി​ക്കോ​ട്ടാ​യി​രു​ന്ന മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ ത​ല​സ്ഥാ​ന​ത്തെ​ത്തി. ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് ശ​ശീ​ന്ദ്ര​ൻ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മ​രം​മു​റി വി​വാ​ദ​ത്തി​ൽ ല​ഭി​ച്ച പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും നി​യ​മ​സ​ഭ​യി​ൽ ഉ​യ​രാ​ൻ പോ​കു​ന്ന ചോ​ദ്യ​ങ്ങ​ളും മു​ൻ​നി​ർ​ത്തി​യാ​ണ് ശ​ശീ​ന്ദ്ര​ൻ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും പു​തി​യ വി​വാ​ദ​വും ച​ർ​ച്ച​യാ​യേ​ക്കും.

ഫോ​ണ്‍​വി​ളി വി​വാ​ദം അ​നാ​വ​ശ്യ​മെ​ന്നാ​ണ് എ​ൻ​സി​പി നി​ല​പാ​ട്. പാ​ർ​ട്ടി​യി​ലെ ആ​ഭ്യ​ന്ത​ര​വി​ഷ​യം പ​രി​ഹ​രി​ക്കാ​ൻ മാ​ത്ര​മാ​ണ് മ​ന്ത്രി ഇ​ട​പെ​ട്ട​തെ​ന്നും സ്ത്രീ​പീ​ഡ​ന പ​രാ​തി ഒ​തു​ക്കാ​ൻ മ​ന്ത്രി ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും എ​ൻ​സി​പി പ​റ​യു​ന്നു. പാ​ർ​ട്ടി​യു​ടെ ര​ണ്ടാ​മ​ത്തെ എം​എ​ൽ​എ​യാ​യ തോ​മ​സ് കെ. ​തോ​മ​സ് മ​ന്ത്രി​ക്ക് പി​ന്തു​ണ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.