ശ​ശീ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ത്താ​ൽ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് നി​യ​മോ​പ​ദേ​ശം
ശ​ശീ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ത്താ​ൽ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് നി​യ​മോ​പ​ദേ​ശം
Wednesday, July 21, 2021 1:26 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ൻ​സി​പി നേ​താ​വി​നെ​തി​രെ ഉ​യ​ർ​ന്ന പീ​ഡ​ന​ക്കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ത്താ​ൽ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് നി​യ​മോ​പ​ദേ​ശം. ക്രി​മി​ന​ൽ കേ​സെ​ടു​ക്കാ​വു​ന്ന വി​ഷ​യ​ങ്ങ​ൾ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ലി​ല്ലെ​ന്ന് പോ​ലീ​സി​ന് പ്രാ​ഥ​മി​ക നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചു. ഇ​തോ​ടെ വി​ശ​ദ​മാ​യ നി​യ​മോ​പ​ദേ​ശ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്.

ഫോ​ൺ വി​ളി​യി​ൽ ശ​ശീ​ന്ദ്ര​നെതിരെ കേ​സെ​ടു​ക്കാ​നാ​കു​മോ എ​ന്ന് പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു. പ​രാ​തി​ക്കാ​രി​യു​ടെ പി​താ​വു​മാ​യി ശ​ശീ​ന്ദ്ര​ൻ ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്.

എ​ൻ​സി​പി നേ​താ​വും കു​ണ്ട​റ​യി​ലെ ഹോ​ട്ട​ൽ ഉ​ട​മ​യു​മാ​യ പ​ത്മാ​ക​ര​നെ​തി​രെ​യാ​ണ് പീ​ഡ​ന​ശ്ര​മ കേ​സ്. പ​ത്മാ​ക​ര​ൻ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ലെ​ത്തി​യ ത​ന്നെ കൈ​യ്ക്ക് പി​ടി​ച്ചു​വ​ലി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ് സ്ത്രീ ​കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജൂ​ൺ 27ന് ​ന​ൽ​കി​യ പ​രാ​തി.

സ്ത്രീ ​പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത​റി​ഞ്ഞ മ​ന്ത്രി സ്വ​ന്തം ഫോ​ണി​ൽ സ്ത്രീ​യു​ടെ പി​താ​വി​നെ വി​ളി​ച്ച് കേ​സ് ന​ല്ല രീ​തി​യി​ൽ ഒ​ത്തു തീ​ര​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.