വാ​ള​യാ​ർ കേ​സ്: സി​ബി​ഐ വീ​ണ്ടും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തും
വാ​ള​യാ​ർ കേ​സ്: സി​ബി​ഐ വീ​ണ്ടും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തും
Wednesday, July 21, 2021 3:35 PM IST
പാ​ല​ക്കാ​ട്: വാ​ള​യാ​റി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ സം​ഘം കു​ട്ടി​ക​ൾ മ​രി​ച്ച സ്ഥ​ല​ത്ത് വീ​ണ്ടും വി​ശ​ദ​മാ​യ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഒ​രു​ങ്ങു​ന്നു. ഇ​തി​നാ​യി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ സ​മീ​പി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞു.

വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തു​ക. ഡ​മ്മി ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യും ന​ട​ത്തും. കു​ട്ടി​ക​ളു​ടെ മൃ​ത​ശ​രീ​രം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ജി​ല്ലാ പോ​ലീ​സ് സ​ർ​ജ​ൻ ഡോ. ​പി.​ബി ഗു​ജ്റാ​ളു​മാ​യി അ​ന്വേ​ഷ​ണ​ സം​ഘം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

ഇ​തു​വ​രെ ഇ​രു​പ​തോ​ളം പേ​രു​ടെ മൊ​ഴി അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ പ​ഠി​ച്ച സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും ഇ​ക്കൂ​ട്ട​ത്തി​ൽ പെ​ടും. കു​ട്ടി​ക​ളു​ടെ രേ​ഖ​ക​ൾ സ്കൂ​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​നി​യും നൂ​റോ​ളം സാ​ക്ഷി​ക​ളി​ൽ നി​ന്നും മൊ​ഴി രേഖപ്പെടുത്താനുണ്ട്.

കേ​സി​ൽ റി​മാ​ൻ​ഡി​ലു​ള്ള ര​ണ്ടു പ്ര​തി​ക​ളേ​യും ജാ​മ്യ​ത്തി​ലു​ള്ള ഒ​രു പ്ര​തി​യേ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ഇ​തി​നാ​യി കോ​ട​തി​യു​ടെ അ​നു​മ​തി തേ​ടും. കു​ട്ടി​ക​ളു​ടെ അ​മ്മ​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വ്, സ​ഹോ​ദ​രി എ​ന്നി​വ​രേ​യും ചോ​ദ്യം ചെ​യ്തു. അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് സി​ബി​ഐയു​ടെ തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.