എസി റോ​ഡ് പു​ന​രു​ദ്ധാ​ര​ണം: ച​ര​ക്ക്-​ദീ​ർ​ഘ​ദൂ​ര വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു
എസി റോ​ഡ് പു​ന​രു​ദ്ധാ​ര​ണം: ച​ര​ക്ക്-​ദീ​ർ​ഘ​ദൂ​ര വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Wednesday, July 21, 2021 7:08 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്ച മു​ത​ൽ ക​ള​ർ​കോ​ട് മു​ത​ൽ ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന വ​രെ​യു​ള്ള 24.16 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​ടെ​യും ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ളു​ടെ​യും ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ച​താ​യി ജി​ല്ല പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്‌​ദേ​വ് അ​റി​യി​ച്ചു. എസി റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്ക് അ​വ​രു​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യാം.

ചെ​റു​പാ​ല​ങ്ങ​ൾ പൊ​ളി​ച്ച് പ​ണി​യു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ ചെ​റി​യ​വാ​ഹ​ന​ങ്ങ​ളും ആം​ബു​ല​ൻ​സും ക​ട​ന്നു​പോ​കാ​ൻ താ​ൽ​ക്കാ​ലി​ക മാ​ർ​ഗ​മൊ​രു​ക്കും. ജ​ങ്കാ​ർ ഉ​പ​യോ​ഗി​ച്ച് എസി റോ​ഡി​ലേ​യ്ക്കും മ​റ്റും പ്ര​വേ​ശി​ക്കു​ന്ന യാ​ത്രി​ക​ർ മ​റ്റ് റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി കെഎ​സ്ആ​ർടിസി സ​ർ​വീ​സു​ക​ൾ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എസി റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നും തി​രി​കെ പോ​കു​ന്ന​തി​നും ചെ​റി​യ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും മ​റ്റ് അ​ത്യാ​വ​ശ്യ യാ​ത്ര​ക്കാ​രും താ​ഴെ പ​റ​യു​ന്ന റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം.

* പെ​രു​ന്ന- മു​ത്തൂ​ർ ജം​ഗ്ഷ​ൻ - പൊ​ടി​യാ​ടി- ച​ക്കു​ള​ത്തു​കാ​വ്-​മു​ട്ടാ​ർ -കി​ട​ങ്ങ​റ റോ​ഡ്

* പെ​രു​ന്ന- ച​ങ്ങ​നാ​ശ്ശേ​രി ജം​ഗ്ഷ​ൻ -കു​മ​രം​ക​രി- കി​ട​ങ്ങ​റ റോ​ഡ്

* കി​ട​ങ്ങ​റ -മു​ട്ടാ​ർ -ച​ക്കു​ള​ത്തു​കാ​വ് -ത​ല​വ​ടി -മി​ത്ര​ക്ക​രി -മാ​മ്പു​ഴ​ക്ക​രി റോ​ഡ്

* മാ​മ്പു​ഴ​ക്ക​രി- മി​ത്ര​ക്ക​രി- ച​ങ്ങം​ങ്ക​രി-​താ​യ​ങ്ക​രി -വേ​ഴ​പ്ര റോ​ഡ്

* വേ​ഴ​പ്ര -താ​യ​ങ്ക​രി -ച​മ്പ​ക്കു​ളം -മ​ങ്കൊ​മ്പ് റോ​ഡ്

* കി​ട​ങ്ങ​റ -വെ​ളി​യ​നാ​ട് -പു​ളി​ങ്കു​ന്ന് -മ​ങ്കൊ​മ്പ് ബ്ലോ​ക്ക് ജ​ങ്ക്ഷ​ൻ റോ​ഡ്

* മ​ങ്കൊ​മ്പ് -ച​മ്പ​ക്കു​ളം -പൂ​പ്പ​ള്ളി റോ​ഡ്

* പൂ​പ്പ​ള്ളി -ച​മ്പ​ക്കു​ളം- വൈ​ശ്യം​ഭാ​ഗം- എ​സ്.​എ​ൻ. ക​വ​ല - ക​ള​ർ​കോ​ട് റോ​ഡ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.