ഇ​റാ​നി​ൽ കു​ടി​വെ​ള്ള​ത്തി​നാ​യു​ള്ള പ്ര​ക്ഷോ​ഭം അ​ക്ര​മാ​സ​ക്ത​മാ​യി; മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു
ഇ​റാ​നി​ൽ കു​ടി​വെ​ള്ള​ത്തി​നാ​യു​ള്ള പ്ര​ക്ഷോ​ഭം അ​ക്ര​മാ​സ​ക്ത​മാ​യി; മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു
Wednesday, July 21, 2021 7:21 PM IST
ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ ഖു​സെ​സ്താ​ന്‍ പ്ര​വി​ശ്യ​യി​ല്‍ കു​ടി​വെ​ള്ള​ത്തി​നാ​യി ആ​രം​ഭി​ച്ച പ്ര​ക്ഷോ​ഭം അ​ക്ര​മാ​സ​ക്ത​മാ​യി. ഒ​രു പോ​ലീ​സു​കാ​ര​നും ര​ണ്ട് പ്ര​ക്ഷോ​ക​രും അ​ട​ക്കം മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. മ​റ്റൊ​രു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റു.

സു​ന്നി ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​യ ഖു​സെ​സ്താ​നി​ൽ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭം ആ​റു ദി​വ​സം പി​ന്നി​ട്ടു. ഇ​വി​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യി കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ണ്. വേ​ന​ല്‍ രൂ​ക്ഷ​മാ​യ​തോ​ടെ ഈ ​വ​ര്‍​ഷം കു​ടി​വെ​ള്ള പ്ര​ശ്‌​നം രൂ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു.

പ്ര​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ ഇ​ന്‍റ​ര്‍​നെ​റ്റ് ബ​ന്ധം വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.