മു​ഖ്യ​മ​ന്ത്രി വേ​ട്ട​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്നു, ഇ​ര​യെ അ​പ​മാ​നി​ക്കു​ന്നു: കെ.​സു​രേ​ന്ദ്ര​ൻ
മു​ഖ്യ​മ​ന്ത്രി വേ​ട്ട​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്നു, ഇ​ര​യെ അ​പ​മാ​നി​ക്കു​ന്നു: കെ.​സു​രേ​ന്ദ്ര​ൻ
Wednesday, July 21, 2021 7:52 PM IST
തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​പീ​ഡ​ന കേ​സി​ൽ നി​ന്നും എ​ൻ​സി​പി നേ​താ​വി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നെ സം​ര​ക്ഷി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി ഇ​ര​യെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ൻ. വേ​ട്ട​ക്കാ​ർ​ക്കൊ​പ്പ​മാ​ണ് പി​ണ​റാ​യി വി​ജ​യ​നും സ​ർ​ക്കാ​രു​മെ​ന്ന് അ​വ​ർ തെ​ളി​യി​ക്കു​ക​യാ​ണ്.

സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​നം ന​ട​ത്തി​യ മ​ന്ത്രി​യെ മു​ഖ്യ​മ​ന്ത്രി സം​ര​ക്ഷി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലെ ജ​നാ​ധി​പ​ത്യ​ത്തി​ന് തീ​രാ​ക​ള​ങ്ക​മാ​ണ്. ശ​ശീ​ന്ദ്ര​ൻ ഉ​ട​ൻ രാ​ജി​വ​യ്ക്കു​ക​യാ​ണ് വേ​ണ്ട​ത്. ഇ​ല്ലെ​ങ്കി​ൽ പു​റ​ത്താ​ക്കാ​നു​ള്ള ആ​ർ​ജ​വം മു​ഖ്യ​മ​ന്ത്രി കാ​ണി​ക്ക​ണം. മു​ഖ്യ​മ​ന്ത്രി​യി​ൽ നി​ന്നും നീ​തി കി​ട്ടി​യി​ല്ലെ​ന്ന പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞ​ത് കേ​ര​ള​ത്തി​നു നാ​ണ​ക്കേ​ടാ​ണ്.

ഒ​രു പെ​ണ്‍​കു​ട്ടി​യെ എ​ൻ​സി​പി നേ​താ​വ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ മ​ന്ത്രി സം​സാ​രി​ച്ചി​ട്ടും അ​ത് എ​ൻ​സി​പി അ​ന്വേ​ഷി​ക്ക​ട്ടെ എ​ന്ന സി​പി​എം നി​ല​പാ​ട് രാ​ജ്യ​ത്തെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.