പെ​ഗാ​സ​സ്: പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി 28ന് ​യോ​ഗം ചേ​രും; വി​ശ​ദീ​ക​ര​ണം തേ​ടും
പെ​ഗാ​സ​സ്: പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി 28ന് ​യോ​ഗം ചേ​രും; വി​ശ​ദീ​ക​ര​ണം തേ​ടും
Wednesday, July 21, 2021 8:45 PM IST
ന്യൂ​ഡ​ല്‍​ഹി: ഇ​സ്ര​യേ​ല്‍ ചാ​ര സോ​ഫ്റ്റ്‌​വെ​യ​ര്‍ പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ചു പ്ര​മു​ഖ​രു​ടെ ഫോ​ണി​ല്‍ നി​ന്നു വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍ററി സ​മി​തി വി​ശ​ദീ​ക​ര​ണം തേ​ടും. ശ​ശി ത​രൂ​ര്‍ അ​ധ്യ​ക്ഷ​നാ​യ പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര, ഐ​ടി മ​ന്ത്രാ​ല​യ​ങ്ങ​ളോ​ട് വി​ശ​ദീ​ക​ര​ണം തേ​ടും. ജൂ​ലൈ 28നാ​ണ് പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി യോ​ഗം ചേ​രു​ന്ന​ത്.

യോ​ഗ​ത്തി​ല്‍ രാ​ജ്യ​ത്തെ പൗ​ര​ന്‍​മാ​രു​ടെ ഡാ​റ്റ സം​ര​ക്ഷ​ണ​വും സ്വ​കാ​ര്യ​ത​യും ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ലെ​യും ഐ​ടി മ​ന്ത്രാ​ല​യ​ത്തി​ലെ​യും പ്ര​തി​നി​ധി​ക​ളെ വി​ളി​ച്ചു വ​രു​ത്തി വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കോ​ണ്‍​ഗ്ര​സ് എം​പി കാ​ര്‍​ത്തി ചി​ദം​ബ​രം, ബി​ജെ​പി എം​പി തേ​ജ​സ്വി സൂ​ര്യ, തൃ​ണ​മൂ​ല്‍ എം​പി മ​ഹു​വാ മോ​യി​ത്ര തു​ട​ങ്ങി​യ​വ​രാ​ണ് പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഐ​ടി സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ അ​ട​ക്കം ഫോ​ണു​ക​ള്‍ ചോ​ര്‍​ത്തി​യ സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പാ​ര്‍​ല​മെ​ന്‍റ് സ്തം​ഭി​പ്പി​ച്ചി​രു​ന്നു. പെ​ഗാ​സ​സ് വി​ഷ​യം രാ​ജ്യ​സു​ര​ക്ഷ​യെ ത​ന്നെ ബാ​ധി​ക്കു​ന്ന വെ​ല്ലു​വി​ളി​യാ​ണെ​ന്നാ​ണ് ശ​ശി ത​രൂ​ര്‍ പ്ര​തി​ക​രി​ച്ച​ത്.

എ​ന്നാ​ൽ, ഇ​ന്ത്യ​യി​ലെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ​യും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ഫോ​ണു​ക​ളി​ല്‍ ചാ​ര​ക്ക​ണ്ണ് പ​തി​പ്പി​ച്ച​തി​ല്‍ ഒ​രു പ​ങ്കു​മി​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.