ശ​ശീ​ന്ദ്ര​ന് എ​ൻ​സി​പി​യു​ടെ ക്ലീ​ൻ​ചി​റ്റ്; പ​രാ​തി​യി​ലേ​ക്ക് ന​യി​ച്ച​ത് പാ​ർ​ട്ടി​യി​ലെ പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ളെ​ന്ന്
ശ​ശീ​ന്ദ്ര​ന് എ​ൻ​സി​പി​യു​ടെ ക്ലീ​ൻ​ചി​റ്റ്; പ​രാ​തി​യി​ലേ​ക്ക് ന​യി​ച്ച​ത് പാ​ർ​ട്ടി​യി​ലെ പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ളെ​ന്ന്
Wednesday, July 21, 2021 10:53 PM IST
കൊ​ല്ലം: പീ​ഡ​ന​ക്കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന സം​ഭ​വ​ത്തി​ൽ വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് ക്ലീ​ൻ​ചി​റ്റ് ന​ൽ​കി എ​ന്‍​സി​പി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മ്മീഷ​ൻ. പാ​ർ​ട്ടി​യി​ലെ പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് പ​രാ​തി​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ൽ.

ശ​ശീ​ന്ദ്ര​നെ കേ​സി​ൽ ഇ​ട​പെ​ടു​വി​ച്ച​ത് എ​ൻ​സി​പി സം​സ്ഥാ​ന സ​മി​തി അം​ഗം പ്ര​ദീ​പ് കു​മാ​റാ​ണെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞി​ട്ടാ​ണ് മ​ന്ത്രി യു​വ​തി​യു​ടെ പി​താ​വി​നെ വി​ളി​ച്ച​തെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.​എ​ൻ​സി​പി ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​വ് രാ​ജീ​വ് പാ​ർ​ട്ടി വാ​ട്സ്ആപ്പ് ഗ്രൂ​പ്പി​ൽ ഇ​ട്ട പോ​സ്റ്റാ​ണ് യു​വ​തി​യെ പ​രാ​തി ന​ൽ​കു​ന്ന​തി​ന് പ്രേ​രി​പ്പി​ച്ച​ത്. പ​രാ​തി​ക്ക് പി​ന്നി​ൽ രാ​ഷ്ട്രീ​യ​മു​ണ്ട്. എ​ന്നാ​ൽ യു​വ​തി​യു​ടെ പ​രാ​തി പാ​ർ​ട്ടി നേ​തൃ​ത്വം ഗൗ​ര​വ​മാ​യി എ​ടു​ത്തി​ല്ലെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്ത​ൽ.

അ​തേ​സ​മ​യം, എ​ൻ​സി​പി നേ​താ​വി​നെ​തി​രെ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ മൊ​ഴി പോ​ലീ​സ് ഇ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല. വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം യു​വ​തി ഇ​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് മ​ട​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ സൗ​ക​ര്യം കൂ​ടി നോ​ക്കി​യ ശേ​ഷം അ​ടു​ത്ത ദി​വ​സം മൊ​ഴി​യെ​ടു​ക്കു​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

പ​ത്മാ​ക​ര​ൻ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ലെ​ത്തി​യ ത​ന്നെ കൈ​യ്ക്ക് പി​ടി​ച്ചു​വ​ലി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ് സ്ത്രീ ​കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജൂ​ൺ 27 ന് ​ന​ൽ​കി​യ പ​രാ​തി. പ​രാ​തി ന​ൽ​കി​യ​തി​നു ശേ​ഷം പ​ല​ത​വ​ണ സ്ത്രീ ​പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി​യി​റ​ങ്ങി​യി​ട്ടും എ​ഫ്ഐ​ആ​ർ ഇ​ടു​ക​യോ മൊ​ഴി​യെ​ടു​ക്കു​ക​യൊ ചെ​യ്തി​രു​ന്നി​ല്ല.

ലോ​ട്ട​റി​വി​ല്പ​ന ന​ട​ത്തു​ന്ന സ്ത്രീ ​കു​ണ്ട​റ പെ​രു​മ്പു​ഴ​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.