കെ.​ടി.​എ​സ്. പ​ട​ന്ന​യി​ലി​ന്‍റെ നി​ര്യാ​ണം: മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി അ​നു​ശോ​ചി​ച്ചു
കെ.​ടി.​എ​സ്. പ​ട​ന്ന​യി​ലി​ന്‍റെ  നി​ര്യാ​ണം: മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി അ​നു​ശോ​ചി​ച്ചു
Thursday, July 22, 2021 10:31 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ കെ.​ടി.​എ​സ്. പ​ട​ന്ന​യി​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ- തൊ​ഴി​ൽ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി അ​നു​ശോ​ചി​ച്ചു. നാ​ട​ക​ത്തി​ൽ നി​ന്ന് സി​നി​മ​യി​ൽ എ​ത്തി​യ അ​ദ്ദേ​ഹം ചെ​യ്ത വേ​ഷ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

ടെ​ലി​വി​ഷ​ൻ സീ​രി​യ​ൽ രം​ഗ​ത്തും അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം അ​ർ​ഹ​നാ​യി എ​ന്നും മ​ന്ത്രി അ​നു​സ്മ​രി​ച്ചു.

ഹാ​സ്യ വേ​ഷ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ കെ​ടി​എ​സ് പ​ട​ന്ന​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് വി​ട​വാ​ങ്ങി​യ​ത്. തൃ​പ്പു​ണി​ത്തു​റ​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ മ​ല​യാ​ള സി​നി​മ​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന ന​ട​നാ​ണ് അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.