പെ​ഗാ​സ​സ്: സി​ബി​ഐ മു​ൻ മേ​ധാ​വി അ​ലോ​ക് വ​ർ​മ്മ​യു​ടെ ഫോ​ണും ചോ​ർ​ത്തി
പെ​ഗാ​സ​സ്: സി​ബി​ഐ മു​ൻ മേ​ധാ​വി അ​ലോ​ക് വ​ർ​മ്മ​യു​ടെ ഫോ​ണും ചോ​ർ​ത്തി
Friday, July 23, 2021 1:32 AM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ മു​ൻ മേ​ധാ​വി അ​ലോ​ക് വ​ർ​മ്മ​യു​ടെ ഫോ​ൺ പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച് ചോ​ർ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. അ​ലോ​ക് വ​ർ​മ്മ​യെ സ്ഥാ​ന​ത്ത് നി​ന്ന് പു​റ​ത്താ​ക്കി​യ​തി​ന് ശേ​ഷ​മാ​ണ് ഫോ​ൺ നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സി​ബി​ഐ മു​ൻ സ്പെഷൽ ഡ​യ​റ​ക്ട​ർ രാ​കേ​ഷ് അ​സ്താ​ന​യു​ടെ ഫോ​ണും പെ​ഗാ​സ​സ് പ​ട്ടി​ക​യി​ലു​ണ്ട്.

2018 ഒ​ക്ടോ​ബ​ർ 23ന് ​രാ​ത്രി​യാ​ണ് അ​ലോ​ക് വ​ർ​മ്മ​യെ സി​ബി​ഐ ത​ല​പ്പ​ത്ത് നി​ന്ന് മാ​റ്റി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ലോ​കി​ന്‍റെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള മൂ​ന്ന് ന​മ്പ​റു​ക​ൾ പെ​ഗാ​സ​സ് വ​ഴി നി​രീ​ക്ഷി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.