മോ​ദി സ​ര്‍​ക്കാ​ര്‍ പെ​ഗാ​സ​സ് വാ​ങ്ങി​യ​ത് ആ​യി​രം കോ​ടി​ക്ക്; ആ​രോ​പ​ണ​വു​മാ​യി കെ. ​സു​ധാ​ക​ര​ന്‍
മോ​ദി സ​ര്‍​ക്കാ​ര്‍ പെ​ഗാ​സ​സ് വാ​ങ്ങി​യ​ത് ആ​യി​രം കോ​ടി​ക്ക്; ആ​രോ​പ​ണ​വു​മാ​യി കെ. ​സു​ധാ​ക​ര​ന്‍
Thursday, July 22, 2021 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​സ്ര​യേ​ല്‍ ചാ​ര സോ​ഫ്റ്റ്‌​വെ​യ​റാ​യ പെ​ഗാ​സ​സ് മോ​ദി സ​ര്‍​ക്കാ​ര്‍ വാ​ങ്ങി​യ​ത് ആ​യി​രം കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍. കോ​വി​ഡും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും​മൂ​ലം ജ​ന​ങ്ങ​ള്‍ മു​ഴു​പ്പ​ട്ടി​ണി​യി​ലും തൊ​ഴി​ലി​ല്ലാ​യ്മ​യി​ലും ന​ട്ടം​തി​രി​യു​മ്പോ​ഴാ​ണ് രാ​ജ്യ​ത്തെ പ്ര​മു​ഖ​രു​ടെ ര​ഹ​സ്യം ചോ​ര്‍​ത്താ​ന്‍ മോ​ദി സ​ര്‍​ക്കാ​ര്‍ ഇ​ത്ര​യും വ​ലി​യ തു​ക ചെ​ല​വ​ഴി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ചാ​ര സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് മൊ​ബൈ​ലി​ലെ കാ​മ​റ​യും മൈ​ക്രോ ഫോ​ണും വ​രെ തു​റ​ക്കാ​ന്‍ സാ​ധി​ക്കും. ഫോ​ണി​ന് സ​മീ​പ​മു​ള്ള കാ​ര്യ​ങ്ങ​ള്‍, ഫോ​ണി​ന്‍റെ പാ​സ് വേ​ര്‍​ഡ്, ഫോ​ണി​ല്‍ സേ​വ് ചെ​യ്തി​ട്ടു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ള്‍, ടെ​ക്സ്റ്റ് മെ​സേ​ജ്, പ​രി​പാ​ടി​ക​ള്‍, വോ​യ്‌​സ് കോ​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം ചാ​ര സോ​ഫ്റ്റ്‌​വെ​യ​ര്‍ പി​ടി​ച്ചെ​ടു​ക്കു​ന്നു.

ഓ​രോ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക്കും വ്യ​ക്തി​ക്കും അ​വ​കാ​ശ​പ്പെ​ട്ട മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വി​ധം നാ​ടി​ന്‍റെ അ​ച്ച​ട​ക്ക​വും സ്വ​കാ​ര്യ​ത​യു​മാ​ണ് മോ​ദി സ​ര്‍​ക്കാ​ര്‍ ത​ച്ചു​ട​ച്ച​തെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

ഓ​രോ പാ​ര്‍​ട്ടി​യു​ടെ​യും ആ​ഭ്യ​ന്ത​ര വി​ഷ​യ​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ കി​രാ​ത ന​ട​പ​ടി​യാ​ണി​ത്. കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഫോ​ണു​ക​ളാ​ണ് ചോ​ര്‍​ത്തി​യ​ത്. രാ​ഹു​ലി​ന്‍റെ ഫോ​ണ്‍ ചോ​ര്‍​ത്തി​യാ​ല്‍ കോ​ണ്‍​ഗ്ര​സ് വൈ​കാ​രി​ക​മാ​യി ത​ന്നെ പ്ര​തി​ക​രി​ക്കു​മെ​ന്ന് സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.