ജീ​ൻ​സ് ധ​രി​ക്കാ​ൻ വാ​ശി​പി​ടി​ച്ചു; യു​പി​യി​ൽ കൗ​മാ​ര​ക്കാ​രി​യെ ബ​ന്ധു​ക്ക​ൾ കൊ​ല​പ്പെ​ടു​ത്തി
ജീ​ൻ​സ് ധ​രി​ക്കാ​ൻ വാ​ശി​പി​ടി​ച്ചു; യു​പി​യി​ൽ കൗ​മാ​ര​ക്കാ​രി​യെ ബ​ന്ധു​ക്ക​ൾ കൊ​ല​പ്പെ​ടു​ത്തി
Friday, July 23, 2021 12:28 AM IST
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബ​ന്ധു​ക്ക​ളു​ടെ മ​ര്‍​ദ​ന​ത്തെ തു​ട​ര്‍​ന്ന് കൗ​മാ​ര​ക്കാ​രി മ​രി​ച്ചു. ഡി​യോ​റി​യ​യി​ലെ സ​വെ​ര്‍​ജി ഖാ​ര്‍​ഗ് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ജീ​ന്‍​സ് ധ​രി​ക്കാ​ന്‍ വാ​ശി പി​ടി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് 17കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ബ​ന്ധു​ക്ക​ള്‍ മ​ര്‍​ദി​ച്ച​ത്.

മ​ര്‍​ദ​ന​ത്തി​ല്‍ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ കു​ട്ടി മ​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം പാ​ല​ത്തി​ല്‍ നി​ന്നും പു​ഴ​യി​ലേ​ക്ക് ത​ള്ളാ​നും ശ്ര​മം ന​ട​ന്നാ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. കു​ടു​ങ്ങി കി​ട​ന്ന മൃ​ത​ദേ​ഹം പോ​ലീ​സാ​ണ് ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ല്‍ മു​ത്ത​ച്ഛ​ന്‍ ഉ​ള്‍​പ്പ​ടെ 10 പേ​ര്‍​ക്കെ​തി​രെ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. എ​ന്നാ​ല്‍ കൊ​ല​പാ​ത​ക കാ​ര​ണം മ​റ്റെ​ന്തെ​ങ്കി​ലു​മാ​കാ​മെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.