ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്; സ​ഞ്ജു​വി​ന് അ​ര​ങ്ങേ​റ്റം
ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്; സ​ഞ്ജു​വി​ന് അ​ര​ങ്ങേ​റ്റം
Friday, July 23, 2021 3:08 PM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. സ​ഞ്ജു സാം​സ​ണ്‍ ഉ​ൾ​പ്പ​ടെ അ​ഞ്ച് അ​ര​ങ്ങേ​റ്റ താ​ര​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

സ​ഞ്ജു​വി​ന് പു​റ​മേ നി​തീ​ഷ് റാ​ണ, രാ​ഹു​ൽ ച​ഹ​ർ, ചേ​ത​ൻ സാ​ക്ക​റി​യ, കൃ​ഷ്ണ​പ്പ ഗൗ​തം എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യ്ക്കാ​യി അ​ര​ങ്ങേ​റ്റം ന​ട​ത്തു​ന്ന​ത്. പേ​സ​ർ ന​വ​ദീ​പ് സെ​യ്നി​യും ടീ​മി​ലെ​ത്തി. 1980ന് ​ശേ​ഷം ഇ​ന്ത്യ ഇ​ത്ര​യ​ധി​കം പേ​ർ​ക്ക് ഒ​രു മ​ത്സ​ര​ത്തി​ൽ അ​ര​ങ്ങേ​റ്റം ന​ൽ​കു​ന്ന​ത് ആ​ദ്യ​മാ​ണ്.

മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​വും ജ​യി​ച്ച് ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ക​ഴി​ഞ്ഞു. ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്ക് ശേ​ഷം മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലും ഇ​ന്ത്യ ക​ളി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.