സം​സ്ഥാ​ന​ത്ത് വാ​ക്‌​സി​ന്‍ ഉ​പ​യോ​ഗി​ക്കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
സം​സ്ഥാ​ന​ത്ത് വാ​ക്‌​സി​ന്‍ ഉ​പ​യോ​ഗി​ക്കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Friday, July 23, 2021 5:19 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 10 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ച​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ഇ​ക്കാ​ര്യം ബോ​ധ്യ​മാ​കു​ന്ന​താ​ണ്. സം​സ്ഥാ​ന​ത്ത് നാ​ല​ര ല​ക്ഷം വാ​ക്‌​സി​നാ​ണ് നി​ല​വി​ല്‍ ബാ​ക്കി​യു​ള്ള​ത്. ശ​രാ​ശ​രി ര​ണ്ട് മു​ത​ല്‍ ര​ണ്ട​ര ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ വ​രെ ദി​വ​സ​വും എ​ടു​ക്കു​ന്നു​ണ്ട്. ആ ​നി​ല​യ്ക്ക് ഈ ​നാ​ല​ര ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ ഇ​ന്നും ശ​നി​യാ​ഴ്ച​യും കൊ​ണ്ട് തീ​രു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത​കാ​ല​ത്താ​യി കൂ​ടു​ത​ല്‍ വാ​ക്‌​സി​ന്‍ വ​ന്ന​ത് ഈ ​മാ​സം 15, 16, 17 തീ​യ​തി​ക​ളി​ലാ​ണ്. ഈ ​മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി 314640, 330500, 554390 എ​ന്നി​ങ്ങ​നെ ആ​കെ 11,99,530 ഡോ​സ് വാ​ക്‌​സി​നു​ക​ളാ​ണ് എ​ത്തി​യ​ത്. എ​ന്നാ​ല്‍ 16-ാം തീ​യ​തി മു​ത​ല്‍ 22-ാം തീ​യ​തി വ​രെ ഒ​രാ​ഴ്ച ആ​കെ 13,47,811 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ഈ ​ആ​ഴ്ച​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം ആ​ള്‍​ക്കാ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച 3.55 ല​ക്ഷം പേ​ര്‍​ക്കും ചൊ​വ്വാ​ഴ്ച 2.7 ല​ക്ഷം പേ​ര്‍​ക്കും വ്യാ​ഴാ​ഴ്ച 2.8 ല​ക്ഷം പേ​ര്‍​ക്കും വാ​ക്‌​സി​ന്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള സ്റ്റോ​ക്ക് മാ​റ്റി നി​ര്‍​ത്തി​യാ​ല്‍ പോ​ലും ആ​ര്‍​ക്കും മ​ന​സി​ലാ​ക്കാ​നാ​കും കേ​ര​ളം എ​ത്ര കാ​ര്യ​ക്ഷ​മ​മാ​യാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തെ​ന്ന്. ആ ​നി​ല​യ്ക്ക് 10 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് യാ​ഥാ​ര്‍​ത്ഥ്യ​ത്തി​ന് ഒ​ട്ടും നി​ര​ക്കു​ന്ന​ത​ല്ല.

തു​ള്ളി പോ​ലും പാ​ഴാ​ക്കാ​തെ കി​ട്ടി​യ ഡോ​സി​നെ​ക്കാ​ളും അ​ധി​കം ഡോ​സ് വാ​ക്‌​സി​നെ​ടു​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. വാ​ക്‌​സി​ന്‍ സം​സ്ഥാ​ന​ത്തെ​ത്തി​യാ​ല്‍ അ​തെ​ത്ര​യും വേ​ഗം താ​ഴെ​ത്ത​ട്ടി​ലെ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ന്‍ വി​പു​ല​മാ​യ സം​വി​ധാ​ന​മാ​ണൊ​രു​ക്കി​യി​ട്ടു​ള്ള​ത്. കു​റ​ഞ്ഞ അ​ള​വി​ല്‍ വാ​ക്‌​സി​ന്‍ എ​ത്തു​ന്ന​തി​നാ​ല്‍ വേ​ണ്ട​ത്ര സ്ലോ​ട്ടു​ക​ളും ന​ല്‍​കാ​ന്‍ ക​ഴി​യു​ന്നി​ല്ല. കി​ട്ടു​ന്ന വാ​ക്‌​സി​നാ​ക​ട്ടെ പ​ര​മാ​വ​ധി ര​ണ്ട് ദി​വ​സ​ത്തി​ന​കം തീ​രു​ന്ന​താ​ണ്. അ​തി​നാ​ലാ​ണ് സം​സ്ഥാ​നം കൂ​ടു​ത​ല്‍ വാ​ക്‌​സി​ന്‍ ഒ​രു​മി​ച്ച് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​ത്.

ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധം ന​ട​ത്തു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളെ താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാ​ല്‍ ഇ​ത് ബോ​ധ്യ​മാ​കു​ന്ന​തേ​യു​ള്ളൂ​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ന് ന​ൽ​കി​യ പ​ത്തു ല​ക്ഷം ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ഇ​തു​വ​രെ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സു​ഖ് മാ​ൻ​ഡ​വ്യ​യാ​ണ് പ​റ​ഞ്ഞ്. ഈ ​പ​ത്ത് ല​ക്ഷം ഡോ​സ് ഉ​പ​യോ​ഗി​ച്ച​തി​ന് ശേ​ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​യ്ക്കു വീ​ണ്ടും ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി വ്യ​ക​ത്മാ​ക്കി​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ വാ​ക്സി​ൻ ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു സ​മീ​പി​ച്ച കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​പി​മാ​രാ​യ ടി.​എ​ൻ പ്ര​താ​പ​ൻ, ഹൈ​ബി ഈ​ഡ​ൻ എ​ന്നി​വ​രോ​ടാ​ണ് കേ​ന്ദ്ര​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.