രാ​ജ്യ​ത്ത് കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തെ കു​റി​ച്ച് മു​ന്ന​റി​യി​പ്പ് വ​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി
രാ​ജ്യ​ത്ത് കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തെ കു​റി​ച്ച് മു​ന്ന​റി​യി​പ്പ് വ​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി
Friday, July 23, 2021 6:52 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തെ കു​റി​ച്ച് മു​ന്ന​റി​യി​പ്പ് വ​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​റ്റ് മ​ഹാ​മാ​രി​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ കോ​വി​ഡി​ന് വ്യാ​പ​ന സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ആ​ഗോ​ള യാ​ത്ര​ക​ൾ വ​ർ​ധി​ച്ച​തു​കൊ​ണ്ട് പ​ക​ർ​ച്ചാ നി​ര​ക്ക് കൂ​ടു​ത​ലു​ള്ള മ​ഹാ​മാ​രി​യെ നി​യ​ന്ത്രി​ക്കാ​ൻ രാ​ജ്യ​ത്തി​നോ ഭൂ​ഖ​ണ്ഡ​ത്തി​നോ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വി​ദേ​ശ​ത്ത് ര​ണ്ടാം ത​രം​ഗം അ​വ​സാ​നി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ത്യ​യി​ൽ ര​ണ്ടാം ത​രം​ഗം തു​ട​ങ്ങി​യ​ത്. സാ​മൂ​ഹ്യ പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ക്കാ​ൻ 60 ശ​ത​മാ​നം പേ​ർ​ക്ക് വാ​ക്സീ​ൻ ന​ൽ​ക​ണം. ഇ​തി​ന​കം ആ​ൽ​ഫ, ബീ​റ്റ, ഗാ​മ, ഡെ​ൽ​റ്റ എ​ന്നീ നാ​ലു​ത​രം വൈ​റ​സ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി. ഡെ​ൽ​റ്റ വ്യാ​പ​ന​നി​ര​ക്ക് കൂ​ടി​യ​തും രോ​ഗ​പ്ര​തി​രോ​ധ​ത്തെ അ​തി​ജീ​വി​ക്കാ​ൻ ഭാ​ഗി​ക​മാ​യി ശേ​ഷി ആ​ർ​ജ്ജി​ച്ച​തു​മാ​ണ്. ഇ​ന്ത്യ​യി​ൽ ഇ​താ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ൽ.

കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ടം ക​ർ​ശ​ന​മാ​യി പാ​ലി​ച്ച് സാ​മൂ​ഹ്യ പ്ര​തി​രോ​ധ ശേ​ഷി കൈ​വ​രി​ച്ചാ​ൽ മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​കി​ല്ല. ഇ​ത് സ്വാ​ഭാ​വി​ക​മാ​യി ഉ​ണ്ടാ​വു​ന്ന​ത​ല്ല. നി​യ​ന്ത്ര​ണ​ത്തി​ലെ പാ​ളി​ച്ച​യും വാ​ക്സീ​ൻ വി​ത​ര​ണ​ത്തി​ലെ വീ​ഴ്ച​യും മൂ​ല​മാ​ണ് ഉ​ണ്ടാ​വു​ന്ന​ത്. ഈ ​ഘ​ട്ട​ത്തി​ൽ അ​തി​വേ​ഗം വാ​ക്സീ​നേ​ഷ​ൻ ഒ​രു ഡോ​സെ​ങ്കി​ലും എ​ല്ലാ​വ​ർ​ക്കും ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്.

ഡെ​ൽ​റ്റ വൈ​റ​സ് സാ​ധ്യ​ത​യു​ള്ള​ത് കൊ​ണ്ട് ചെ​റു​തും വ​ലു​തു​മാ​യ ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്ക​ണം. മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​യാ​ൽ കു​ട്ടി​ക​ളെ കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​മെ​ന്ന​തി​ന് വ​ലി​യ ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യി​ല്ല. കേ​വ​ലം നാ​ല് ശ​ത​മാ​നം കു​ട്ടി​ക​ളെ​യാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്. മ​ര​ണ​നി​ര​ക്കും വ​ള​രെ കു​റ​വാ​ണ്. എ​ങ്കി​ലും മ​ൾ​ട്ടി സി​സ്റ്റം ഇ​ൻ​ഫ​ർ​മേ​റ്റ​റി സി​ൻ​ഡ്രോം കു​ട്ടി​ക​ളി​ൽ കാ​ണു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് കു​ട്ടി​ക​ൾ​ക്ക് തീ​വ്ര പ​രി​ച​ര​ണം ഒ​രു​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.