വാ​ക്സീ​ൻ എ​ടു​ത്ത​വ​രും പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്ക​ണ​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ
വാ​ക്സീ​ൻ എ​ടു​ത്ത​വ​രും പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്ക​ണ​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ
Friday, July 23, 2021 7:06 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ എ​ടു​ത്ത​വ​രും പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 1,77,09,529 പേ​ർ​ക്ക് വാ​ക്സീ​ൻ ന​ൽ​കി. ഇ​തി​ൽ 1,24,64,589 പേ​ർ​ക്ക് ഒ​രു ഡോ​സും 52,44,940 പേ​ർ​ക്ക് ര​ണ്ട് ഡോ​സ് വാ​ക്സീ​നും ല​ഭി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ന്ദ്ര​ത്തി​ൽ നി​ന്ന് വാ​ക്സീ​ൻ കൃ​ത്യ​മാ​യി ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​പ്പോ​ൾ കേ​ര​ളം വാ​ക്സീ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന വേ​ഗ​ത്തി​ൽ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ 60 ശ​ത​മാ​നം പേ​ർ​ക്ക് വാ​ക്സീ​ൻ ന​ൽ​കാ​നാ​വും. രോ​ഗം വ​ന്ന് ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം കൂ​ടി​യി​ട്ടു​ണ്ട്. വാ​ക്സീ​ൻ ല​ഭി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ൽ സാ​മൂ​ഹ്യ പ്ര​തി​രോ​ധ ശേ​ഷി അ​ധി​കം വൈ​കാ​തെ കൈ​വ​രി​ക്കാ​നാ​വും.

എ​ന്നാ​ൽ ഇ​ത് കൈ​വ​രി​ച്ചാ​ൽ പോ​ലും കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ടം പെ​ട്ടെ​ന്ന് പി​ൻ​വ​ലി​ക്കാ​നാ​വി​ല്ല. വാ​ക്സീ​നെ​ടു​ത്ത​വ​രി​ലും രോ​ഗം വ​ന്ന് പോ​യ​വ​രി​ലും വീ​ണ്ടും രോ​ഗം പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​തു​കൊ​ണ്ട് വാ​ക്സീ​ൻ എ​ടു​ത്ത​വ​രും പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ഇ​പ്പോ​ൾ ഒ​രേ നി​ല​യി​ൽ നി​ൽ​ക്കു​ക​യാ​ണ്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ കാ​ണു​ന്ന​ത് ചെ​റി​യ വ​ർ​ധ​ന​വാ​ണ്. മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ നി​ല​യാ​ണ് ഇ​വി​ടെ. ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ഉ​ൾ​ക്കൊ​ള്ളാ​നാ​വും വി​ധം രോ​ഗി​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കാ​നാ​വും. മ​ര​ണ​നി​ര​ക്ക് മ​റ്റേ​ത് പ്ര​ദേ​ശ​ത്തേ​ക്കാ​ളും കു​റ​ച്ച് നി​ർ​ത്താ​നാ​വും. മ​റ്റ് രോ​ഗാ​വ​സ്ഥ ഉ​ള്ള​വ​ർ​ക്കി​ട​യി​ലാ​ണ് കോ​വി​ഡ് ഗു​രു​ത​ര​മാ​കു​ന്ന​ത്.

അ​ത്ത​രം രോ​ഗാ​വ​സ്ഥ​ക​ൾ ഉ​ള്ള​വ​ർ കൂ​ടു​ത​ൽ ശ്ര​ദ്ധ പാ​ലി​ക്ക​ണം. കൃ​ത്യ​മാ​യ ചി​കി​ത്സ മു​ട​ക്കം കൂ​ടാ​തെ ഉ​റ​പ്പാ​ക്ക​ണം. കോ​വി​ഡ് ഇ​ത​ര രോ​ഗം ചി​കി​ത്സി​ക്കാ​ൻ സൗ​ക​ര്യം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ല്‍ പു​ന​രാ​രം​ഭി​ച്ചു. ഇ​ത് ഉ​പ​യോ​ഗി​ക്ക​ണം. ഇ​ത്ത​രം രോ​ഗാ​വ​സ്ഥ ഉ​ള്ള​വ​ർ കോ​വി​ഡ് ബാ​ധി​ച്ചാ​ൽ വീ​ട്ടി​ൽ ക​ഴി​യാ​തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​ക്ക​ണം. അ​നു​ബ​ന്ധ രോ​ഗം ഉ​ള്ള​വ​ർ വാ​ക്സീ​ൻ ക​ഴി​യാ​വു​ന്ന വേ​ഗ​ത്തി​ൽ എ​ടു​ക്ക​ണം. അ​വ​ർ​ക്ക് വാ​ക്സീ​ൻ ല​ഭി​ക്കാ​ൻ മു​ൻ​ഗ​ണ​ന​യു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.