കോ​വി​ഡ് നി​യ​ന്ത്ര​ണം: എ,​ബി കാ​റ്റ​ഗ​റി​യി​ലെ ഓ​ഫീ​സു​ക​ളി​ൽ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ
കോ​വി​ഡ് നി​യ​ന്ത്ര​ണം: എ,​ബി കാ​റ്റ​ഗ​റി​യി​ലെ ഓ​ഫീ​സു​ക​ളി​ൽ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ
Friday, July 23, 2021 8:14 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​റ്റ​ഗ​റി എ, ​ബി പ്ര​ദേ​ശ​ങ്ങ​ളി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, പ​ബ്ലി​ക് ഓ​ഫീ​സു​ക​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, ക​മ്പ​നി​ക​ൾ, ക​മ്മീ​ഷ​നു​ക​ൾ, കോ​ർ​പ്പ​റേ​ഷ​നു​ക​ൾ തു​ട​ങ്ങി​വ​യി​ൽ 50 ശ​ത​മാ​നം വ​രെ ഉ​ദ്യോ​ഗ​സ്ഥ​രേ​യും കാ​റ്റ​ഗ​റി സി ​പ്ര​ദേ​ശ​ങ്ങ​ളി​ൽ 25 ശ​ത​മാ​നം​വ​രെ ഉ​ദ്യോ​ഗ​സ്ഥ​രേ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചാ​വും ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കാ​റ്റ​ഗ​റി ഡി​യി​ൽ അ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കൂ. എ, ​ബി പ്ര​ദേ​ശ​ങ്ങ​ളി​ലെ ബാ​ക്കി​യു​ള്ള 50 ശ​ത​മാ​നം പേ​രും സി ​യി​ൽ ബാ​ക്കി​യു​ള്ള 75 ശ​ത​മാ​ന​വും എ​ല്ലാ മേ​ഖ​ല​യി​ലു​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​വും. അ​തി​നു​ള്ള ചു​മ​ത​ല ന​ൽ​കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ മു​ൻ​കൈ​യെ​ടു​ക്കും.

ഡി ​വി​ഭാ​ഗ​ത്തി​ൽ അ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​തി​നാ​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം ജീ​വ​ന​ക്കാ​രെ​യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക്കും. രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ ക്ല​സ്റ്റ​റു​ക​ൾ ആ​യി ക​ണ​ക്കാ​ക്കും. അ​തോ​ടൊ​പ്പം മൈ​ക്രോ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.