വാ​ക്‌​സി​ൻ ന​ൽ​കു​ന്ന​തി​ൽ കേ​ര​ളം ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ മു​ന്നി​ൽ: മു​ഖ്യ​മ​ന്ത്രി
വാ​ക്‌​സി​ൻ ന​ൽ​കു​ന്ന​തി​ൽ കേ​ര​ളം ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ മു​ന്നി​ൽ: മു​ഖ്യ​മ​ന്ത്രി
Friday, July 23, 2021 10:29 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ൻ ന​ൽ​കു​ന്ന​തി​ൽ കേ​ര​ളം ദേ​ശീ​യ ശ​രാ​ശ​രി​യെ​ക്കാ​ൾ മു​ന്നി​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ന്ത്യ​യി​ൽ 130 കോ​ടി ജ​ന​ങ്ങ​ളി​ൽ 33,17,76,050 പേ​ർ​ക്ക് ഒ​ന്നാം ഡോ​സും 8,88,16,031 പേ​ർ​ക്ക് ര​ണ്ടാം ഡോ​സും ഉ​ൾ​പ്പെ​ടെ 42,05,92,081 പേ​ർ​ക്കാ​ണ് വാ​ക്‌​സി​ൻ ന​ൽ​കി​യ​ത്. അ​താ​യ​ത് ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ൽ 25.52 ശ​ത​മാ​നം പേ​ർ​ക്ക് ഒ​ന്നാം ഡോ​സും 6.83 ശ​ത​മാ​നം പേ​ർ​ക്ക് ര​ണ്ടാം ഡോ​സും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ 2021ലെ ​ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ൽ 35.51 ശ​ത​മാ​നം പേ​ർ​ക്ക് ഒ​ന്നാം ഡോ​സും 14.94 ശ​ത​മാ​നം പേ​ർ​ക്ക് ര​ണ്ടാം ഡോ​സും ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ളും കൂ​ടു​ത​ലാ​ണ്.

സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ൽ ഏ​ക​ദേ​ശം 100 ശ​ത​മാ​നം പേ​രും (5,46,656) ഒ​ന്നാം ഡോ​സ് വാ​ക്‌​സി​ൻ എ​ടു​ത്തി​ട്ടു​ണ്ട്. 82 ശ​ത​മാ​നം പേ​ർ (4,45,815) ര​ണ്ടാം ഡോ​സ് എ​ടു​ത്തു. മു​ന്ന​ണി പോ​രാ​ളി​ക​ളി​ൽ ഏ​ക​ദേ​ശം 100 ശ​ത​മാ​നം പേ​രും (5,59,826) ഒ​ന്നാം ഡോ​സ് വാ​ക്‌​സി​ൻ എ​ടു​ത്തി​ട്ടു​ണ്ട്. 81 ശ​ത​മാ​നം പേ​ർ (4,55,862) ര​ണ്ടാം ഡോ​സ് എ​ടു​ത്തി​ട്ടു​ണ്ട്.

ര​ണ്ടാം ഡോ​സ് എ​ടു​ക്കു​ന്ന​തി​ന് 12 ആ​ഴ്ച​യു​ടെ കാ​ലാ​വ​ധി ഉ​ള്ള​താ​ണ് ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലും ര​ണ്ടാം ഡോ​സ് 100 ശ​ത​മാ​നം പേ​ർ​ക്കും ന​ൽ​കു​ന്ന​തി​ന് വി​ഘാ​ത​മാ​യ​ത്.

18 വ​യ​സി​നും 44 വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള വി​ഭാ​ഗ​ത്തി​ൽ 18 ശ​ത​മാ​നം പേ​ർ​ക്ക് (27,43,023) ഒ​ന്നാം ഡോ​സ് ല​ഭി​ച്ചി​ട്ടു​ണ്ട്. ഒ​ന്നാം ഡോ​സ് ല​ഭി​ച്ചി​ട്ട് 12 ആ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് ഇ​വ​ർ​ക്ക് ര​ണ്ടാം ഡോ​സ് ല​ഭി​ക്കു​ന്ന​ത്. അ​തി​നാ​ൽ 2,25,549 പേ​ർ​ക്കാ​ണ് ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​നാ​യ​ത്.

18 മു​ത​ൽ 45 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള​വ​രി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്കും അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ക്കു​മാ​ണ് വാ​ക്‌​സി​ൻ ന​ൽ​കി​യ​ത്. ജൂ​ൺ 21 മു​ത​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് 18 മു​ത​ൽ 45 വ​യ​സ് പ്രാ​യ​മു​ള്ള​വ​രെ വാ​ക്‌​സി​ൻ ല​ഭി​ക്കു​ന്ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

45 വ​യ​സി​ന് ശേ​ഷ​മു​ള്ള 75 ശ​ത​മാ​നം പേ​ർ​ക്ക് (84,90,866) ഒ​ന്നാം ഡോ​സും 35 ശ​ത​മാ​നം പേ​ർ​ക്ക് (39,60,366) ര​ണ്ടാം ഡോ​സും ന​ൽ​കി​യി​ട്ടു​ണ്ട്. വാ​ക്‌​സി​നേ​ഷ​ൻ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ദി​വ​സ​വും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ ബു​ള്ള​റ്റി​ൻ ല​ഭ്യ​മാ​ണ്. ഇ​ത് എ​ല്ലാ ദി​വ​സ​വും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ബു​ള്ള​റ്റി​നി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു​ണ്ട്.

ആ​കെ 4,99,000 വാ​ക്‌​സി​നാ​ണ് നി​ല​വി​ൽ ബാ​ക്കി​യു​ള്ള​ത്. ചി​ല​ർ 10 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ൻ ഇ​വി​ടെ​യു​ണ്ട് എ​ന്ന് പ​റ​യു​ന്ന​തു കേ​ട്ടു. ശ​രാ​ശ​രി ര​ണ്ടു​മു​ത​ൽ ര​ണ്ട​ര ല​ക്ഷം ഡോ​സ് വാ​ക്‌​സി​ൻ ഒ​രു ദി​വ​സം കൊ​ടു​ക്കു​ന്നു​ണ്ട്. ആ ​നി​ല​യ്ക്ക് നോ​ക്കി​യാ​ൽ കൈ​വ​ശ​മു​ള്ള വാ​ക്‌​സി​ൻ ര​ണ്ടു ദി​വ​സം കൊ​ണ്ട് തീ​രും. സം​സ്ഥാ​ന​ത്തെ ഈ ​നി​ല​യി​ൽ കു​റ​ച്ചു കാ​ണി​ക്കാ​നു​ള്ള ശ്ര​മം ദേ​ശീ​യ​ത​ല​ത്തി​ൽ ഉ​ണ്ടാ​യ​തി​നാ​ലാ​ണ് ക​ണ​ക്കു​ക​ൾ വി​ശ​ദീ​ക​രി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.