ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ: വി​ദ​ഗ്ധ സ​മി​തി പ​ഠ​നം ന​ട​ത്തും
ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ: വി​ദ​ഗ്ധ സ​മി​തി പ​ഠ​നം ന​ട​ത്തും
Friday, July 23, 2021 11:09 PM IST
തി​രു​വ​ന​ന്ത​പു​രം: ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റു​ക​ളു​ടെ ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ, അ​നു​ബ​ന്ധ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്താ​ൻ വി​ദ​ഗ്ധ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തും. സാ​മൂ​ഹ്യ​നീ​തി മ​ന്ത്രി ആ​ർ. ബി​ന്ദു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ ജ​സ്റ്റീ​സ് ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. അ​ന​ന്യ​കു​മാ​രു​ടെ മ​ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു യോ​ഗം.

നി​ല​വി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്. ഇ​തി​ന് ഏ​കീ​കൃ​ത മാ​ന​ദ​ണ്ഡം നി​ല​വി​ലി​ല്ല. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ഇ​ത്ത​രം ശ​സ്ത്ര​ക്രി​യ​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള ഡോ​ക്ട​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തും വി​ദ​ഗ്ധ സ​മി​തി പ​രി​ശോ​ധി​ക്കും.

ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റു​ക​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തും സ​ർ​ക്കാ​രി​ന്‍റെ ഭ​വ​ന പ​ദ്ധ​തി​യി​ൽ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​മാ​യി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തും പ​രി​ശോ​ധി​ക്കാ​ൻ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.

പാ​ഠ്യ​പ​ദ്ധ​തി​യി​ലും അ​ധ്യാ​പ​ക ക​രി​ക്കു​ല​ത്തി​ലും സെ​ക്ഷ്വ​ൽ ഓ​റി​യ​ന്‍റേ​ഷ​ൻ ആ​ന്‍റ് ജെ​ൻ​ഡ​ർ ഐ​ഡ​ന്‍റ​റ്റി എ​ന്ന വി​ഷ​യം ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പ​രി​ശോ​ധി​ക്കു​ന്ന​തി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നോ​ടും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നോ​ടും ആ​വ​ശ്യ​പ്പെ​ടാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.