സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ത്രീ​ധ​നം വാ​ങ്ങു​ന്നി​ല്ലെ​ന്ന് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണം
സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ത്രീ​ധ​നം വാ​ങ്ങു​ന്നി​ല്ലെ​ന്ന് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണം
Friday, July 23, 2021 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ത്രീ​ധ​നം വാ​ങ്ങു​ന്നി​ല്ലെ​ന്ന് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണം. സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ടു​ക​യോ, വാ​ങ്ങു​ക​യോ, കൊ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന സ​ത്യ​വാ​ങ്മൂ​ലം എ​ല്ലാ വ​കു​പ്പു​ക​ളി​ലെ​യും വി​വാ​ഹി​ത​രാ​കു​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് വാ​ങ്ങി റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ വ​കു​പ്പ് ത​ല​വ​ൻ​മാ​ർ​ക്ക് ചീ​ഫ് ഡൗ​റി പ്രൊ​ഹി​ബി​ഷ​ൻ ഓ​ഫീ​സ​റാ​യ വ​നി​താ ശി​ശു വ​കു​പ്പ് ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

കേ​ര​ള സ്ത്രീ​ധ​ന നി​രോ​ധ​ന ച​ട്ട പ്ര​കാ​ര​മാ​ണ് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കേ​ണ്ട​ത്. സ്ഥാ​ന​ത്ത് സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​യി​ലു​ള്ള സ്ത്രീ​ധ​ന സ​മ്പ്ര​ദാ​യം ഉ​ൻ​മൂ​ല​നം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.