ഇ​ന്ത്യ​യ്ക്കെ​തി​രെ ശ്രീ​ല​ങ്ക​യ്ക്ക് മൂ​ന്ന് വി​ക്ക​റ്റ് ജ​യം
ഇ​ന്ത്യ​യ്ക്കെ​തി​രെ ശ്രീ​ല​ങ്ക​യ്ക്ക് മൂ​ന്ന് വി​ക്ക​റ്റ് ജ​യം
Friday, July 23, 2021 11:47 PM IST
കൊ​ളം​ബോ: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ശ്രീ​ല​ങ്ക​യ്ക്ക് മൂ​ന്ന് വി​ക്ക​റ്റ് ജ​യം. മ​ഴ​മൂ​ലം 47 ഓ​വ​റാ​യി പു​ന​ർ​നി​ശ്ച​യി​ച്ച മ​ത്സ​ര​ത്തി​ൽ 227 റ​ണ്‍​സാ​യി​രു​ന്നു ശ്രീ​ല​ങ്ക​യു​ടെ ല​ക്ഷ്യം. 39 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക ലക്ഷ്യം കണ്ടു.

ശ്രീ​ല​ങ്ക​യ്ക്കാ​യ ഓ​പ്പ​ണ​ർ അ​വി​ഷ്ക ഫെ​ർ​ണാ​ണ്ടോ​യും ഭാ​നു​ക രാ​ജ​പ​ക്സെ​യും അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി തി​ള​ങ്ങി​യ​തോ​ടെ മ​ത്സ​രം ഇ​ന്ത്യ​യു​ടെ കൈ​യി​ൽ​നി​ന്നും തെ​ന്നി​മാ​റി. അ​വി​ഷ്ക ഫെ​ർ​ണാ​ണ്ടോ 98 പ​ന്തി​ൽ 76 റ​ണ്‍​സും ഭാ​നു​ക രാ​ജ​പ​ക്സെ 56 പ​ന്തി​ൽ 65 റ​ണ്‍​സു​മെ​ടു​ത്തു. ചാ​രി​ത് അ​സ​ല​ങ്ക 24 റ​ണ്‍​സും ര​മേ​ശ് മെ​ൻ​ഡി​സ് പു​റ​ത്താ​കാ​തെ 15 റ​ണ്‍​സു​മെ​ടു​ത്ത് ശ്രീ​ല​ങ്ക​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു.

ഇ​ന്ത്യ​യ്ക്കാ​യി രാ​ഹു​ൽ ച​ഹാ​ർ മൂ​ന്നും ചേ​ത​ൻ സ​ക്ക​റി​യ ര​ണ്ടും വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ അ​ഞ്ച് പു​തു​മു​ഖ താ​ര​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കി​യാ​ണ് ഇ​ന്ന് ഇ​റ​ങ്ങി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 225 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടി​യ​ത്. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി പൃ​ഥ്വി ഷാ(49), ​സ​ഞ്ജു സാം​സ​ണ്‍(46), സൂ​ര്യ​കു​മാ​ർ യാ​ദ​വ്(40) എ​ന്നി​വ​ർ മി​ക​ച്ച രീ​തി​യി​ൽ തു​ട​ങ്ങി​യെ​ങ്കി​ലും വ​ലി​യ സ്കോ​റി​ലേ​ക്ക് ടീ​മി​നെ ന​യി​ക്കു​വാ​ൻ സാ​ധി​ച്ചി​ല്ല. 43.1 ഓ​വ​റി​ൽ ഇ​ന്ത്യ ഓ​ൾ​ഔ​ട്ട് ആ​കു​ക​യാ​യി​രു​ന്നു.

അ​കി​ല ധ​ന​ൻ​ജ​യ​യും പ്ര​വീ​ണ്‍ ജ​യ​വി​ക്ര​മ​യും മൂ​ന്ന് വീ​തം വി​ക്ക​റ്റ് നേ​ടി​യ​പ്പോ​ൾ ദു​ഷ്മ​ന്ത ച​മീ​ര ര​ണ്ട് വി​ക്ക​റ്റി​നു​ട​മ​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.