മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​ണ്ണി​ടി​ച്ചി​ൽ; പ്ര​ധാ​ന​മ​ന്ത്രി ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു
മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​ണ്ണി​ടി​ച്ചി​ൽ; പ്ര​ധാ​ന​മ​ന്ത്രി ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു
Saturday, July 24, 2021 12:30 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. ര​ണ്ടു ല​ക്ഷം രൂ​പ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്കും പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് 50,000 രൂ​പ​യും ന​ല്‍​കും.

മ​ഹാ​രാ​ഷ്ട്ര​യി​ലെ റെ​യ്ഗാ​ഡ് ജി​ല്ല​യി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍ 36 പേ​ര്‍ മ​രി​ച്ചു. അ​പ​ക​ട മേ​ഖ​ല​യി​ല്‍ മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ സ​ന്ദ​ര്‍​ശി​ച്ചു. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ ആ​ളു​ക​ളെ മാ​റ്റി​പാ​ര്‍​പ്പി​ക്കാ​ന്‍ അ​ദ്ദേ​ഹം നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.