ക​ന​ത്ത മ​ഴ; ക​ർ​ണാ​ട​ക​യി​ൽ റെ​ഡ് അ​ല​ർ​ട്ട്
ക​ന​ത്ത മ​ഴ; ക​ർ​ണാ​ട​ക​യി​ൽ റെ​ഡ് അ​ല​ർ​ട്ട്
Saturday, July 24, 2021 1:10 AM IST
ബം​ഗ​ളൂ​രു: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ള​പ്പൊ​ക്കം. ഇ​തേ​തു​ട​ര്‍​ന്ന് വി​വി​ധ ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഉ​ഡു​പ്പി, ഉ​ത്ത​ര ക​ന്ന​ഡ, ദ​ക്ഷി​ണ ക​ന്ന​ഡ, സൗ​ത്ത് ക​ന്ന​ഡ, ചി​ക്ക​മം​ഗ​ളൂ​രു, ഹ​സ​ന്‍, കൊ​ഡ​ഗ്, ശി​വ​മോ​ഗ ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

ക​ര്‍​ണാ​ട​ക​യു​ടെ വ​ട​ക്ക​ന്‍ മേ​ഖ​ല​ക​ളി​ലും ശ​ക്ത​മാ​യ മ​ഴ​യു​ണ്ട്. ഇ​വി​ടെ ന​ദി​ക​ള്‍ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് വി​വി​ധ ഡാ​മു​ക​ളി​ല്‍ നി​ന്നും വെ​ള്ളം തു​റ​ന്നു വി​ട്ടു.

മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. കേ​ന്ദ്ര​സ​ര്‍​ക്കാ​രും എ​ല്ലാ വി​ധ സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.