അ​ട്ട​പ്പാ​ടി​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു
അ​ട്ട​പ്പാ​ടി​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു
Saturday, July 24, 2021 10:27 AM IST
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. മൂ​ന്ന് ദി​വ​സ​മാ​യി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​യു​ണ്ട്. ഇ​തേ​തു​ട​ർ​ന്ന് കു​ന്തി​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. സൈ​ല​ന്‍റ് വാ​ലി വ​ന​മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ പെ​യ്ത​തി​നാ​ൽ പു​ഴ​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യി.

മ​ഴ ക​ന​ത്ത​തോ​ടെ അ​ട്ട​പ്പാ​ടി​യി​ലെ ചി​ല ഗോ​ത്ര മേ​ഖ​ല​ക​ൾ ഒ​റ്റ​പ്പെ​ട്ടു​പോ​യി. താ​വ​ളം, ചെ​മ്മ​ണ്ണൂ​ർ പാ​ല​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ണെ​ന്ന് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.

ജി​ല്ല​യു​ടെ മ​റ്റ് മേ​ഖ​ല​ക​ളി​ലും മ​ഴ ശ​ക്ത​മാ​ണ്. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ മൂ​ന്ന് സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ർ​ത്തി​യി​രു​ന്നു. മ​ഴ ശ​ക്ത​മാ​യി തു​ട​ർ​ന്നാ​ൽ ഡാ​മു​ക​ളു​ടെ ഷ​ട്ട​ർ വീ​ണ്ടും ഉ​യ​ർ​ത്തേ​ണ്ടി വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.