അ​മ്പ​ല​പ്പു​ഴ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വീ​ഴ്ച: സി​പി​എം ക​മ്മീ​ഷ​ൻ തെ​ളി​വെ​ടു​പ്പ് തു​ട​ങ്ങി
അ​മ്പ​ല​പ്പു​ഴ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വീ​ഴ്ച: സി​പി​എം ക​മ്മീ​ഷ​ൻ തെ​ളി​വെ​ടു​പ്പ് തു​ട​ങ്ങി
Saturday, July 24, 2021 10:49 AM IST
ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വീ​ഴ്ച പ​രി​ശോ​ധി​ക്കാ​ൻ സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം നി​യോ​ഗി​ച്ച സ​മി​തി തെ​ളി​വെ​ടു​പ്പ് തു​ട​ങ്ങി. മു​ൻ​മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ സ​മി​തി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​യി. ഇ​ന്ന് രാ​വി​ലെ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലാ​ണ് തെ​ളി​വെ​ടു​പ്പ് തു​ട​ങ്ങി​യ​ത്. എ​ള​മ​രം ക​രീം, കെ.​ജെ.​തോ​മ​സ് എ​ന്നി​വ​രാ​ണ് സ​മി​തി അം​ഗ​ങ്ങ​ൾ.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ങ്ങ​ളി​ൽ സ​ജീ​വ​മ​ല്ലാ​യി​രു​ന്നു​വെ​ന്നും വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്നു​മാ​യി​രു​ന്നു സു​ധാ​ക​ര​നെ​തി​രാ​യ പ​രാ​തി. ഇ​തേ​തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. സു​ധാ​ക​ര​ന് പി​ന്നാ​ലെ അ​മ്പ​ല​പ്പു​ഴ എം​എ​ൽ​എ എ​ച്ച്.​സ​ലാം, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും ക​മ്മീ​ഷ​ന് മു​ന്നി​ൽ ഹാ​ജ​രാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.