തി​രു​വ​ന​ന്ത​പു​ര​ത്ത് 45 കി​ലോ അ​ന​ധി​കൃ​ത ച​ന്ദ​നം പി​ടി​ച്ചു
തി​രു​വ​ന​ന്ത​പു​ര​ത്ത് 45 കി​ലോ അ​ന​ധി​കൃ​ത ച​ന്ദ​നം പി​ടി​ച്ചു
Saturday, July 24, 2021 12:11 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 45 കി​ലോ ച​ന്ദ​നം പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ്റി​ങ്ങ​ൽ തോ​ട്ട​വാ​രം അ​നി​ൽ ഭ​വ​നി​ൽ അ​നി​ൽ കു​മാ​റി​നെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തു. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് അ​റ​സ്റ്റി​ലാ​യ ആ​ളു​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ച​ന്ദ​നം പി​ടി​ച്ചെ​ടു​ത്ത​ത്.

വീ​ടി​നോ​ട് ചേ​ർ​ന്നി​രു​ന്ന സി​ന്ത​റ്റി​ക് വാ​ട്ട​ർ ടാ​ങ്കി​ന​ക​ത്തു ചെ​ത്തി​മി​നു​ക്കി​യ ച​ന്ദ​ന ക​ഷ്ണ​ങ്ങ​ൾ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന ച​ന്ദ​ന​മാ​ണി​ത്.

തി​രു​വ​ന​ന്ത​പു​രം ക​ൺ​ട്രോ​ൾ റൂം ​റെ​യ്ഞ്ച് ഓ​ഫീ​സ​ർ സ​ലി​ൻ ജോ​സ്, ചു​ള്ളി​മാ​നൂ​ർ ഫ്ല​യിം​ഗ് സ്‌​ക്വാ​ഡ് റെ​യി​ഞ്ച് ഓ​ഫീ​സ​ർ വി.​ബ്രി​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.