കൊ​ട​ക​ര​യ്ക്കു മു​ന്പും ക​വ​ർ​ച്ച: മാ​ർ​ച്ചി​ൽ 4.40 കോ​ടി ക​വ​ർ​ന്ന​ത് കൊ​ങ്ക​ണാ​പു​ര​ത്ത്
കൊ​ട​ക​ര​യ്ക്കു മു​ന്പും ക​വ​ർ​ച്ച: മാ​ർ​ച്ചി​ൽ 4.40 കോ​ടി ക​വ​ർ​ന്ന​ത് കൊ​ങ്ക​ണാ​പു​ര​ത്ത്
Saturday, July 24, 2021 1:11 PM IST
തൃ​ശൂ​ർ: കൊ​ട​ക​ര മോ​ഡ​ൽ കു​ഴ​ൽ​പ്പ​ണ​ക്ക​വ​ർ​ച്ച മു​ന്പും ന​ട​ന്നെ​ന്ന് പോ​ലീ​സ്. കൊ​ട​ക​ര കേ​സി​ന്‍റെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തോ​ടെ​യാ​ണ് കു​ഴ​ൽ​പ്പ​ണ​ക്ക​ട​ത്തും ക​വ​ർ​ച്ച​യും മു​ന്പും ന​ട​ന്ന​താ​യി സ്ഥീ​രി​ക​രി​ച്ച​ത്.

ഇ​ത്ത​ര​ത്തി​ൽ ബി​ജെ​പി ബ​ന്ധ​ത്തോ​ടെ കേ​ര​ള​ത്തി​ലേ​ക്കു കൊ​ണ്ടു​വ​ന്ന 4.40 കോടി രൂ​പ മാ​ർ​ച്ച് മാ​സ​ത്തി​ൽ സേ​ലം കൊ​ങ്ക​ണാ​പുര​ത്ത് ക​വ​ർ​ച്ച ന​ട​ത്തി​യ​താ​യി പോ​ലീ​സ് കു​റ്റ​പ​ത്ര​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

കൊ​ട​ക​ര കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യ ധ​ർ​മ​രാ​ജ​നെ ചോ​ദ്യം ചെ​യ്ത​തി​ൽ​ നി​ന്നാ​ണ് ഇ​തേ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​തെ​ന്ന് അ​റി​യു​ന്നു. ധ​ർ​മ​രാ​ജ​ന്‍റെ അ​ടു​ത്ത ബ​ന്ധു അ​ട​ക്ക​മു​ള്ള​വ​ർ​ക്കാ​യി​രു​ന്നു പ​ണം കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല.

കൊ​ങ്ക​ണാ​പു​ര​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ പ​ണം കൊ​ണ്ടു​വ​ന്ന വാ​ഹ​ന​ത്തെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ എ​ത്തി​യ​വ​ർ ത​ട​ഞ്ഞ് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ധ​ർ​മ​രാ​ജ​ന്‍റെ ബ​ന്ധു പ​ണം​കൊ​ണ്ടു​വ​ന്ന സം​ഘ​ത്തി​നു പി​ന്നാ​ലെ വേ​റൊ​രു വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു. പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഘം കൊ​ങ്ക​ണാ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു.

എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ൾ ഒ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് സൂ​ച​ന. പ​ണം കൊ​ണ്ടു​വ​ന്ന കൂ​ത്തു​പ​റ​ന്പ് സ്വേ​ദ​ശി​ ത​ന്നെ​യാ​ണ് ക​വ​ർ​ച്ച​യ്ക്കു പി​ന്നി​ലെ​ന്നു ധ​ർ​മ​രാ​ജ​ൻ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​യാ​ൾ ക​വ​ർ​ച്ച​പ്പ​ണ​ത്തി​ൽ​നി​ന്ന് ഒ​രു കോ​ടി രൂ​പ ധ​ർ​മ​രാ​ജ​ന് കോ​ഴി​ക്കോ​ട്ടു​വ​ച്ച് തി​രി​കെ ​ന​ൽ​കി​യെ​ന്നും പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.