തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് പ​ട​രു​ന്നു
തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് പ​ട​രു​ന്നു
Saturday, July 24, 2021 4:31 PM IST
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം. വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന 44 രോ​ഗി​ക​ൾ​ക്കും 37 കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം പൂ​ർ​ണ​മാ​യും താ​ളം തെ​റ്റി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്ക് ആ​ളു​ക​ൾ വ​രു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും വി​മ​ർ​ശ​ന​മു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്തി​രു​ന്ന 30 ഓ​ളം എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ ര​ണ്ട് ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യും അ​വ​ധി ന​ൽ​കി. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സി​ലെ 13 ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പി​ന്നാ​ലെ കോ​ഫി ഹൗ​സ് താ​ത്കാ​ലി​ക​മാ​യി പൂ​ട്ടു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.