"എ​ല്ലാ സ​ഹാ​യ​വും ന​ൽ​കാം': കി​റ്റെ​ക്‌​സ് ഗ്രൂ​പ്പി​നെ ക്ഷ​ണി​ച്ച് ശ്രീ​ല​ങ്ക
"എ​ല്ലാ സ​ഹാ​യ​വും ന​ൽ​കാം': കി​റ്റെ​ക്‌​സ് ഗ്രൂ​പ്പി​നെ ക്ഷ​ണി​ച്ച് ശ്രീ​ല​ങ്ക
Saturday, July 24, 2021 8:02 PM IST
കൊ​ച്ചി: കി​റ്റെ​ക്‌​സ് ഗ്രൂ​പ്പി​നെ ല​ങ്ക​ന്‍ സ​ര്‍​ക്കാ​ര്‍ ശ്രീ​ല​ങ്ക​യി​ലേ​ക്ക് ക്ഷ​ണി​ച്ചു. കൊ​ച്ചി​യി​ലെ​ത്തി​യ ശ്രീ​ല​ങ്ക​ൻ ഡെ​പ്യൂ​ട്ടി ഹൈ​ക്ക​മ്മി​ഷ​ണ​ർ ദ്വ​രൈ സ്വാ​മി വെ​ങ്കി​ടേ​ശ്വ​ര​ൻ കി​റ്റെ​ക്‌​സ് എം​ഡി സാ​ബു ജേ​ക്ക​ബു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്ത​ത്.

ക​മ്പ​നി​യ്ക്ക് ല​ങ്ക​യി​ൽ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​മെ​ന്ന് വെ​ങ്കി​ടേ​ശ്വ​ര​ൻ ഉ​റ​പ്പ് ന​ൽ​കി. വി​ദേ​ശ​ത്ത് നി​ക്ഷേ​പം ന​ട​ത്താ​ൻ കി​റ്റെ​ക്‌​സി​നെ ക്ഷ​ണി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​ണ് ശ്രീ​ല​ങ്ക. നേ​ര​ത്തെ ബം​ഗ്ലാ​ദേ​ശും കി​റ്റെ​ക്‌​സി​നെ ക്ഷ​ണി​ച്ച് സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.