മ​നോ​ജ് അ​ർ​ബു​ദ രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ൽ; സ​ഹാ​യി​ക്കു​മോ?
മ​നോ​ജ് അ​ർ​ബു​ദ രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ൽ; സ​ഹാ​യി​ക്കു​മോ?
Saturday, July 24, 2021 11:32 PM IST
കോ​ട്ട​യം: അ​ർ​ബു​ദം ഒ​രു കു​ടും​ബ​ത്തി​ന്‍റെ കൂ​ടി സ​ന്തോ​ഷം ത​ല്ലി​ക്കെ​ടു​ത്തി​യി​രി​ക്കു​ന്നു. പാ​ലാ പ​യ​ഷാ​ർ സ്വ​ദേ​ശി​യാ​യ മ​നോ​ജാ​ണ് രോ​ഗ​ത്തി​ന്‍റെ ദു​രി​ത​ത്തി​ൽ പെ​ട്ടു​പോ​യ​ത്. വ​യോ​ധി​ക​രാ​യ മാ​താ​പി​താ​ക്ക​ളും ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും ഉ​ൾ​പ്പെ​ട്ട സ​ന്തു​ഷ്ട കു​ടും​ബ​മാ​യി​രു​ന്നു യു​വാ​വി​ന്‍റേ​ത്. കൂ​ലി​പ്പ​ണി ചെ​യ്ത് കു​ടും​ബ​ത്തെ താ​ങ്ങി​നി​ർ​ത്തി​യി​രു​ന്ന മ​നോ​ജ് അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ബ്ര​യി​ൻ ട്യൂ​മ​റി​ന്‍റെ പി​ടി​യി​ലാ​യ​ത്. രോ​ഗം കു​ടും​ബ​ത്തി​ന്‍റെ താ​ളം തെ​റ്റി​ച്ചു.

ചെ​റി​യ ത​ല​വേ​ദ​ന​യും ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​വു​മാ​യി​രു​ന്നു രോ​ഗ​ത്തി​ന്‍റെ തു​ട​ക്കം. വേ​ദ​ന ക​ല​ശ​ലാ​യ​തോ​ടെ ചി​കി​ത്സ തേ​ടി​യ മ​നോ​ജി​ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ർ​ബു​ദം സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നീ​ട് 33 ത​വ​ണ റേ​ഡി​യേ​ഷ​ന് വി​ധേ​യ​നാ​കേ​ണ്ടി വ​ന്നു. ഇ​ല്ലാ​യ്മ​യി​ലും കു​ടും​ബം ചി​കി​ത്സ മു​ട​ക്കി​യി​ല്ല. മാ​സം തോ​റും വ​ലി​യ തു​ക ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യി വ​ന്ന​തോ​ടെ കു​ടും​ബം പ്ര​തി​സ​ന്ധി​യി​ലാ​യി. നി​ല​വി​ൽ ചി​കി​ത്സ​യ്ക്ക് പോ​ലും പ​ണ​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

കു​ടും​ബ​ത്തി​ന്‍റെ ആ​ശ്ര​യ​മാ​യി​രു​ന്ന മ​നോ​ജ് രോ​ഗ​ശ​യ്യ​യി​ലാ​യ​തോ​ടെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഉ​ൾ​പ്പ​ടെ മു​ട​ങ്ങി​യ സ്ഥി​തി​യി​ലാ​ണ്. നി​ത്യ​ചെ​ലി​വി​ന് പോ​ലും പ​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ കു​ടും​ബം സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത്.

മ​നോ​ജി​നുള്ള സ​ഹാ​യം Deepika Charitable Turst നു South India Bank ​ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം. അ​ക്കൗ​ണ്ട് ന​ന്പ​ർ 00370730 00003036 IFSC Code SIBL 0000037 ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം [email protected] ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് (91) 93495 99068.

ചാ​രി​റ്റി വി​വ​ര​ങ്ങ​ൾ​ക്ക്..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.