ഒ​ളി​മ്പി​ക്സ് ടെ​ന്നീ​സി​ൽ വ​മ്പ​ൻ അ​ട്ടി​മ​റി; ആ​ഷ്‌​ലി ബാ​ർ​ട്ടി ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്ത്
ഒ​ളി​മ്പി​ക്സ് ടെ​ന്നീ​സി​ൽ വ​മ്പ​ൻ അ​ട്ടി​മ​റി; ആ​ഷ്‌​ലി ബാ​ർ​ട്ടി ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്ത്
Sunday, July 25, 2021 11:21 AM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് ടെ​ന്നീ​സ് വ​നി​താ വി​ഭാ​ഗ​ത്തി​ൽ വ​മ്പ​ൻ അ​ട്ടി​മ​റി. ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ആ​ഷ്‌​ലി ബാ​ർ​ട്ടി ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യി. സ്പെ​യി​ൻ താ​രം സാ​റാ സോ​റി​ബെ​സ് ടോ​ർ​മോ​യാ​ണ് ബാ​ർ​ട്ടി​യെ അ​ട്ടി​മ​റി​ച്ച​ത്. വിം​ബി​ൾ​ഡ​ൺ‌ ചാ​മ്പ്യ​നാ​യി ടോ​ക്കി​യോ​യി​ലെ​ത്തി​യ ഓ​സ്ട്രേ​ലി​യ​ൻ‌ താ​ര​ത്തെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് സാ​റാ ത​റ​പ​റ്റി​ച്ച​ത്. സ്കോ​ർ: 6-4 6-3.

ലോ​ക റാ​ങ്കിം​ഗി​ൽ സാ​റ​യു​ടെ സ്ഥാ​നം 48 മാ​ത്ര​മാ​ണ്. സ്പാ​നി​ഷ് താ​ര​ത്തി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​മാ​ണി​ത്. ബാ​ർ​ട്ടി പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഇ​നി ടോ​ക്കി​യോ​യി​ൽ ഉ​യ​ർ​ന്ന റാ​ങ്കി​ൽ ജ​പ്പാ​ന്‍റെ ന​വോ​മി ഒ​സാ​ക്ക മാ​ത്ര​മാ​ണു​ള്ള​ത്. വ​നി​താ ഡ​ബി​ൾ​സി​ൽ നേ​ര​ത്തെ ബാ​ർ​ട്ടി- സ്റ്റോം ​സാ​ൻ​ഡേ​ഴ്സ സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.