കേ​ന്ദ്രം ഭാ​വി​പ​റ​യും; മാ​റാ​നൊ​രു​ങ്ങി യെ​ദി​യൂ​ര​പ്പ
കേ​ന്ദ്രം ഭാ​വി​പ​റ​യും; മാ​റാ​നൊ​രു​ങ്ങി യെ​ദി​യൂ​ര​പ്പ
Sunday, July 25, 2021 1:07 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ൽ ത​ന്‍റെ ഭാ​വി സം​ബ​ന്ധി​ച്ച് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ൽ​നി​ന്നും ഇ​ന്ന് തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് ബി.​എ​സ്. യെ ​ദി​യൂ​ര​പ്പ. വൈ​കു​ന്നേ​ര​ത്തോ​ടെ അ​റി​യി​പ്പ് ഉ​ണ്ടാ​യാ​ൽ മാ​ധ്യ​മ​ങ്ങ​ളെ ഉ​ട​ൻ അ​റി​യി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ബം​ഗ​ളൂ​രു​വി​ട്ട യെ​ദി​യൂ​ര​പ്പ വെ​ള്ള​പ്പൊ​ക്ക ദു​രി​തം നേ​രി​ടു​ന്ന ബ​ല​ഗാ​വി സ​ന്ദ​ർ​ശി​ക്കും.

മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം​വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ഞാ​യ​റാ​ഴ്ച ത​ന്‍റെ ഭാ​വി സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​നേ​തൃ​ത്വം അ​ഭി​പ്രാ​യം പ​റ​യു​മെ​ന്ന് നേ​ര​ത്തെ യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞി​രു​ന്നു. കേ​ന്ദ്ര​ത്തി​ന്‍റെ തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തി​ങ്ക​ളാ​ഴ്ച​യാ​ണ് യെ​ദി​യൂ​ര​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ​ബി​ജെ​പി മ​ന്ത്രി​സ ഭ​യു​ടെ ര​ണ്ടു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. യെ​ദി​യൂ​ര​പ്പ​യ്ക്കു പ​ക​ര​ക്കാ​ര​നാ​യി കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി​യെ​യാ​ണ് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം പ​രി​ഗ​ണി​ക്കു​ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.