മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ക്കാ​നൊ​രു​ങ്ങി ഗെ​ലോ​ട്ട്; ജ​യ്പു​രി​ൽ എ​ത്താ​ൻ എം​എ​ൽ​എ​മാ​ർ​ക്ക് നി​ർ​ദേ​ശം
മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ക്കാ​നൊ​രു​ങ്ങി ഗെ​ലോ​ട്ട്; ജ​യ്പു​രി​ൽ എ​ത്താ​ൻ എം​എ​ൽ​എ​മാ​ർ​ക്ക് നി​ർ​ദേ​ശം
Sunday, July 25, 2021 2:11 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ൽ മ​ന്ത്രി​സ​ഭാ​വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച​ക​ൾ സ​ജീ​വം. കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ൽ, സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള അ​ജ‍​യ് മാ​ക്ക​ൻ എ​ന്നി​വ​ർ പാ​ർ​ട്ടി എം​എ​ൽ​എ​മാ​രു​മാ​യും രാ​ജ​സ്ഥാ​ൻ പി​സി​സി ഭാ​ര​വാ​ഹി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി.

വ​രു​ന്ന ബു​ധ​നാ​ഴ്ച മ​ന്ത്രി​സ​ഭാ വി​ക​സ​നം ന​ട​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​ന്ന് ജ​യ്പു​രി​ൽ എ​ത്താ​ൻ പാ​ർ​ട്ടി എം​എ​ൽ​എ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വേ​ണു​ഗോ​പാ​ലും അ​ജ‍​യ് മാ​ക്ക​നും ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങും മു​ൻ​പ് മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ടു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കോ​ൺ​ഗ്ര​സ് എം‌​എ​ൽ‌​എ​മാ​രു​ടെ യോ​ഗം ഞാ​യ​റാ​ഴ്ച വി​ളി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ൻ പൈ​ല​റ്റി​നെ യോ​ഗ​ത്തി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നി​ല്ല. മു​ൻ​കൂ​ട്ടി​യു​ള്ള യോ​ഗ​മാ​യി​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് പൈ​ല​റ്റി​നെ ക്ഷ​ണി​ക്കാ​തി​രു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഗോ​വി​ന്ദ് സിം​ഗ് പ​റ​ഞ്ഞു.

മ​ന്ത്രി​സ​ഭാ​വി​ക​സ​നം വൈ​കു​ന്ന​തി​ൽ സ​ച്ചി​ൻ പൈ​ല​റ്റ് ക്യാ​മ്പ് അ​സ്വ​സ്ഥ​രാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ട​യി​ലാ​ണ് വേ​ണു​ഗോ​പാ​ൽ എം​എ​ൽ​എ​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ശ​നി​യാ​ഴ്ച വേ​ണു​ഗോ​പാ​ലും മാ​ക്ക​നും ഗ​ലോ​ട്ടി​ന്‍റെ വ​സ​തി​യി​ൽ യോ​ഗം ചേ​ർ​ന്നി​രു​ന്നു. മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണം സം​ബ​ന്ധി​ച്ച തീ​രു​മാ​നം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്കും പാ​ർ​ട്ടി ഹൈ​ക്ക​മാ​ൻ​ഡി​നും വി​ട്ടു​കൊ​ടു​ക്കു​ന്ന​താ​യി മാ​ര​ത്തോ​ൺ യോ​ഗ​ത്തി​ൽ ഗെ​ലോ​ട്ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.