കോ​ഴി​ക്കോ​ട്ടും ഇ​ടു​ക്കി​യി​ലും വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്ക്
കോ​ഴി​ക്കോ​ട്ടും ഇ​ടു​ക്കി​യി​ലും വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്ക്
Monday, July 26, 2021 10:56 AM IST
കോ​ഴി​ക്കോ​ട്/​ഇ​ടു​ക്കി: കോ​ഴി​ക്കോ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ൻ ജ​ന​ത്തി​ര​ക്ക്. ഇ​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്ന് രാ​വി​ലെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഫ​റൂ​ഖ് എം​യു​പി സ്കൂ​ളി​ലെ വാ​ക്സി​ൻ കേ​ന്ദ്ര​ത്തി​ൽ അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കു​ണ്ടാ​യി. ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ ഇ​വി​ടെ​യെ​ത്തി​യ​ത്.

ഇ​ടു​ക്കി​യി​ലും വി​വി​ധ വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. പു​ല​ർ​ച്ചെ മു​ത​ൽ ആ​ളു​ക​ൾ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യ​താ​ണ് ജ​ന​ത്തി​ര​ക്ക് കൂ​ടാ​ൻ കാ​ര​ണ​മാ​യ​ത്. 500 ഡോ​സ് വാ​ക്സി​ൻ മാ​ത്ര​മു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ എ​ത്തു​ന്ന​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്.

വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന വാ​ക്സി​നെ​ക്കു​റി​ച്ച് ത​ദ്ദേ​ശ ജ​ന​പ്ര​തി​നി​ധി​ക​ളും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ത​ലേ​ദി​വ​സം മാ​ത്ര​മാ​ണ് അ​റി​യു​ന്ന​ത്. ഇ​വ​ർ വാ​ട്സ്ആ​പ്പ് വ​ഴി ജ​ന​ങ്ങ​ളെ വി​വ​ര​മ​റി​യി​ക്കും. പ​ല​രും ര​ജി​സ്ട്രേ​ഷ​ൻ പോ​ലു​മി​ല്ലാ​തെ രാ​വി​ലെ ത​ന്നെ വാ​ക്സി​ൻ കേ​ന്ദ്ര​ത്തി​ലെ​ത്തു​ക​യും ചെ​യ്യും. ഇ​താ​ണ് ആ​ൾ​ക്കൂ​ട്ട​ത്തി​ന് കാ​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.