ആ​സാം-​മി​സോ​റാം അ​തി​ർ​ത്തി സം​ഘ​ർ​ഷം; ആ​റ് പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു
ആ​സാം-​മി​സോ​റാം അ​തി​ർ​ത്തി സം​ഘ​ർ​ഷം; ആ​റ് പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു
Monday, July 26, 2021 9:57 PM IST
ന്യൂ​ഡ​ൽ​ഹി: ആ​സാം-​മി​സോ​റാം അ​തി​ർ​ത്തി​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ആ​റ് ആ​സാം പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഏ​റ്റു​മു​ട്ട​ലി​ല്‍ അ​ന്പ​തി​ൽ അ​ധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ആ​സാ​മി​ലെ ചാ​ച്ചാ​ര്‍ ജി​ല്ല​യും മി​സോ​റാ​മി​ലെ കോ​ലാ​സി​ബ് ജി​ല്ല​യും അ​തി​ര്‍​ത്തി​പ​ങ്കു​വെ​ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. അ​തേ​സ​മ‍​യം, അ​തി​ർ​ത്തി പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മു​ഖ്യ​മ​ന്ത്രി​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

മൂ​ന്ന് മി​സോ​റാം ജി​ല്ല​ക​ളാ​യ ഐ​സ്വാ​ൾ, കോ​ലാ​സി​ബ്, മാ​മി​റ്റ് എ​ന്നി​വ ആ​സാ​മി​ലെ കാ​ച്ചാ​ർ, ഹൈ​ല​ക​ണ്ഡി, ക​രിം​ഗ​ഞ്ച് ജി​ല്ല​ക​ളു​മാ​യി 164.6 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള അ​ന്ത​ർ സം​സ്ഥാ​ന അ​തി​ർ​ത്തി പ​ങ്കി​ടു​ന്നു​ണ്ട്. അ​തി​ർ​ത്തി​യി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഏ​റ്റു​മു​ട്ട​ലു​ക​ൾ ന​ട​ക്കാ​റു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.