അ​ന​ന്യ​യു​ടെ മ​ര​ണം: ഡോ​ക്ട​റെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും
അ​ന​ന്യ​യു​ടെ മ​ര​ണം: ഡോ​ക്ട​റെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും
Tuesday, July 27, 2021 10:51 AM IST
കൊ​ച്ചി: ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ തു​റ​ന്നു​പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ അ​ന​ന്യ​കു​മാ​രി അ​ല​ക്സ് (28) ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഡോ​ക്ട​റു​ടെ മൊ​ഴി ഇ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും.

ഡോ​ക്ട​റു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്കു ക​ട​ക്കു​ക. അ​തി​നി​ടെ, അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന​ന്യ​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ അ​ട​ക്കം ചോ​ദ്യം ചെ​യ്യാ​നും പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ​ക്ട​ര്‍​ക്ക് പി​ഴ​വ് പ​റ്റി​യെ​ന്നാ​ണ് അ​ന​ന്യ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ചി​ല​യി​ട​ങ്ങ​ളി​ല്‍ മു​റി​വു​ണ്ടാ​യ​താ​യി പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലു​ണ്ടെ​ന്നാ​ണു വി​വ​രം.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് അ​ന​ന്യ ഇ​ട​പ്പ​ള്ളി​യി​ലെ ഫ്ലാ​റ്റി​ല്‍ തൂ​ങ്ങി മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പ​ങ്കാ​ളി​യാ​യ ജി​ജു​വും ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.