ഓ​ണ​ത്തി​ന് മു​മ്പ് കൂ​ടു​ത​ല്‍ വാ​ക്സി​ന്‍ ആ​വ​ശ്യ​പ്പെ​ടും; നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും
ഓ​ണ​ത്തി​ന് മു​മ്പ് കൂ​ടു​ത​ല്‍ വാ​ക്സി​ന്‍ ആ​വ​ശ്യ​പ്പെ​ടും; നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും
Tuesday, July 27, 2021 8:55 PM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് മു​മ്പ് കൂ​ടു​ത​ല്‍ വാ​ക്സി​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രും. എ​ന്നാ​ല്‍ തു​ണി​ക്ക​ട​ക​ള്‍ ക​ര്‍​ശ​ന​മാ​യ കോ​വി​ഡ് പ്രേ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് തു​റ​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കും. വാ​ക്സി​നേ​റ്റ് ചെ​യ്ത നി​ശ്ചി​ത എ​ണ്ണം ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് ക​ട ഉ​ട​മ​ക​ള്‍ ക​ട​തു​റ​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ഉ​ണ്ടാ​ക്ക​ണം. ബ​ന്ധ​പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ മേ​ല്‍​നോ​ട്ടം വ​ഹി​ക്ക​ണം. പ്രേ​ട്ടോ​ക്കോ​ള്‍ ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

നീ​റ്റ് പ​രീ​ക്ഷ​യ്ക്ക് ഫോ​ട്ടോ ആ​വ​ശ്യ​മാ​യ​തി​നാ​ല്‍ ആ​ഴ്ച​യി​ല്‍ നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ല്‍ സ്റ്റു​ഡി​യോ​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കും .വൊ​ക്കേ​ഷ​ണ​ല്‍ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ള്‍ പ​ഠി​താ​ക്ക​ളെ കൊ​ണ്ട് വ​രാ​തെ തു​റ​ക്കു​ന്ന കാ​ര്യ​വും പ​രി​ഗ​ണി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച ല​ഭി​ക്കു​ന്ന അ​ഞ്ച് ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ ര​ണ്ട് ദി​വ​സം കൊ​ണ്ട് കൊ​ടു​ത്ത് തീ​ര്‍​ക്കും. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് വാ​ക്സി​ന്‍ ല​ഭ്യ​മാ​യാ​ല്‍ പ്ര​തി​ദി​നം നാ​ല് ല​ക്ഷം ഡോ​സെ​ങ്കി​ലും ന​ല്‍​കാ​ന്‍ ശ്ര​മി​ക്കും. വാ​ക്സി​ന്‍ എ​ടു​ക്കാ​ന്‍ വ​രു​ന്ന​വ​ര്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് റി​സ​ൽ​റ്റ് ക​രു​തേ​ണ്ട​തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വാ​ക്സി​നേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ഫ​ല​പ്ര​ദ​മാ​ക്കാ​ന്‍ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണം, ആ​രോ​ഗ്യം, റ​വ​ന്യൂ, പോ​ലീ​സ് എ​ന്നീ വ​കു​പ്പു​ക​ള്‍ കൂ​ട്ടാ​യി ഇ​ട​പെ​ട​ണം. വി​കേ​ന്ദ്രീ​കൃ​ത​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ത​ല​ത്തി​ല്‍ വാ​ക്സി​ന്‍ കൊ​ടു​ക്കു​ന്ന​താ​ണ് ന​ല്ല​ത്. നി​ശ്ച​യി​ച്ച മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് വാ​ക്സി​ന്‍ ന​ല്‍​കാ​നാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.