കോ​ൺ​ഗ്ര​സി​നെ ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ തു​റ​ന്നു കാ​ട്ട​ണ​മെ​ന്നു മോ​ദി
കോ​ൺ​ഗ്ര​സി​നെ ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ തു​റ​ന്നു കാ​ട്ട​ണ​മെ​ന്നു മോ​ദി
Wednesday, July 28, 2021 6:30 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കാ​ത്ത കോ​ണ്‍​ഗ്ര​സി​നെ ജ​ന​ങ്ങ​ളു​ടെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും മു​ന്നി​ൽ തു​റ​ന്ന് കാ​ട്ട​ണ​മെ​ന്ന് ബി​ജെ​പി എം​പി​മാ​രോ​ട് ന​രേ​ന്ദ്ര മോ​ദി. ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി.

കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​നു​ള്ള സ​ർ​വ​ക​ക്ഷി യോ​ഗം കോ​ണ്‍​ഗ്ര​സ് ബ​ഹി​ഷ്ക​രി​ച്ച കാ​ര്യ​വും മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി. മ​റ്റു​ള്ള ക​ക്ഷി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ നി​ന്നും കോ​ണ്‍​ഗ്ര​സ് വി​ല​ക്കി​യെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി.

കോ​ണ്‍​ഗ്ര​സി​നൊ​പ്പം മ​റ്റു ചി​ല പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും പാ​ർ​ല​മെ​ന്‍റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ര​ന്ത​ര​മാ​യി ത​ട​സ​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​വ​രെ​യും തു​റ​ന്നു കാ​ട്ട​ണ​മെ​ന്നും മോ​ദി ആ​ഹ്വാ​നം ചെ​യ്തു. വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ പ്ര​തി​പ​ക്ഷ ബ​ഹ​ളം കാ​ര​ണം പു​തി​യ മ​ന്ത്രി​മാ​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത​ട​ക്കം പ്ര​ധാ​ന​മ​ന്ത്രി​ക്ക് ത​ന്‍റെ പ്ര​സം​ഗം വെ​ട്ടി​ച്ചു​രു​ക്കേ​ണ്ടി വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.